Follow KVARTHA on Google news Follow Us!
ad

മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് വഴികാട്ടിയായി ലയണ്‍സ് ക്ലബ്ബ്

മെഡിക്കല്‍ കോളജില്‍ വഴിയറിയാതെ അലയുന്ന രോഗികള്‍ക്ക് വഴികാട്ടിയായി ലയണ്‍സ് Thiruvananthapuram, Patient, hospital, Treatment, News, Kerala,

തിരുവനന്തപുരം: (www.kvartha.com 21.04.2017) മെഡിക്കല്‍ കോളജില്‍ വഴിയറിയാതെ അലയുന്ന രോഗികള്‍ക്ക് വഴികാട്ടിയായി ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 എ റീജിയണ്‍9 പുതിയ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു. ശരിയായ ദിശാ ബോര്‍ഡുകളുടെ അപര്യാപ്തത മൂലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികളുടേയും അവരുടെ കൂട്ടിരുപ്പുകാരുടേയും ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായാണ് ലയണ്‍സ് ക്ലബ്ബ് ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.

lions club help to medical college patients, Thiruvananthapuram, Patient, Hospital, Treatment, News, Kerala

പുതുതായി സ്ഥാപിക്കുന്ന ദിശാ ബോര്‍ഡുകളുടെ ഉദ്ഘാടനം ലയണ്‍സ് ക്ലബ്ബ്‌സ് ഗവര്‍ണര്‍ ലയണ്‍ സി.എ അലക്‌സ് കുര്യാക്കോസ് നിര്‍വഹിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ലയണ്‍ സി.എ. കെ. സുരേഷ്, ലയണ്‍ ജോണ്‍ ജി കൊട്ടറ, ലയണ്‍ ഡോ. ടി.എ. വാസു, ലയണ്‍ ഡോ. കെ. മോഹന്‍ദാസ്, ലയണ്‍ ഡോ. സുല്‍ഫിക്കര്‍, ഡോ. സന്തോഷ്‌കുമാര്‍, ലയണ്‍ ഡോ. എന്‍. വിശ്വനാഥന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Also Read:
സഹോദരിക്കൊപ്പം നടന്നുപോവുകയായിരുന്ന യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം

Keywords: lions club help medical college patients, Thiruvananthapuram, Patient, Hospital, Treatment, News, Kerala.