Follow KVARTHA on Google news Follow Us!
ad

കൊടിഞ്ഞി ഫൈസൽ വധക്കേസിലെ എല്ലാ പ്രതികൾക്കും ജാമ്യം

കൊടിഞ്ഞി ഫൈസൽ വധക്കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്ന് പ്രതികൾക്ക് ജാമ്യം ലഭിച്ചു. മഞ്ചേരി Kotinji Faisal murder: three accused got bail. Before 11 accused got bail on February 10 now all the accused get bail. Incident happened on Novermber
മഞ്ചേരി: (www.kvartha.com 27.04.2017) കൊടിഞ്ഞി ഫൈസൽ വധക്കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്ന് പ്രതികൾക്ക് ജാമ്യം ലഭിച്ചു. മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ആർ എസ് എസ് തിരൂർ താലൂക്ക് സഹ കാര്യവാഹകും കേസിലെ മുഖ്യ സൂത്രധാരനുമായ തിരൂർ തൃക്കണ്ടിയൂർ മഠത്തിൽ നാരായണൻ (47) ആർ എസ് എസ് പ്രവർത്തകൻ തിരൂർ ആലത്തിയൂർ കുട്ടിച്ചാത്തൻപടി കുണ്ടിൽ ബിപിൻ (26) ഗൂഢാലോചനക്കേസിൽ ഉൾപ്പെട്ട വിശ്വഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറിയും ബി ജെ പി പ്രാദേശിക ഭാരവാഹിയുമായ വള്ളിക്കുന്ന് അത്താണിക്കൽ കോട്ടാശേരി ജയകുമാർ (48) എന്നിവർക്കാണ് ജാമ്യംഅനുവദിച്ചത്.

പ്രതികൾക്ക് ജാമ്യം നൽകുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ വീതം രണ്ട് പേർക്ക് തുല്യ ജാമ്യ സംഖ്യയുടെ ബോണ്ട് കെട്ടിവെക്കണം. ജാമ്യത്തിന് ഈട് നൽകുന്ന വസ്തുവിന്റെ ആധാരം കോടതിയിൽ സമർപ്പിക്കാനും നിർദ്ദേശിച്ചു.

രണ്ടു മാസം എല്ലാ ആഴ്ചയിലും കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണം. ജില്ലാ വിട്ട് പോകാൻ പാടില്ല അങ്ങനെ പോകേണ്ടി വന്നാൽ ജില്ലാ പൊലീസ് മേധാവിയുടെ രേഖാമൂലമുള്ള അനുമതി വാങ്ങണം.

നേരത്തെ ഫെബ്രുവരിയിൽ 11 പ്രതികൾക്ക് കോടതി ജാമ്യം നൽകിയതിന് പിന്നാലെയാണ് മൂന്ന് പ്രതികൾക്ക് കൂടി ജാമ്യമനുവദിക്കുന്നത്. ഇതോടെ ഫൈസൽ വധക്കേസിലെ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു.


2016 നവംബര്‍ 19 ന് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ചാണ് ഫാറൂഖ് നഗര്‍ സ്വദേശിയായ അനില്‍കുമാര്‍ എന്ന ഫൈസലിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മതംമാറിയ വിരോധത്തിലായിരുന്നു ഫൈസലിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ ഇതുവരെ 15 പേരാണ് പോലീസ് പിടിയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Kotinji Faisal murder: three accused got bail. Before 11 accused got bail on February 10 now all the accused get bail. Incident happened on Novermber 19 Kootinji Farookh Nagar Faisal murdered with gang.