» » » » » » » » » » പ്രവാസികൾക്ക് പണി വരുന്നു; ഷോപ്പിംഗ് മാളുകളിൽ ഇനി സ്വദേശികൾക്ക് മാത്രമേ ജോലി ചെയ്യാൻ കഴിയുകയുളൂ; നിതാഖാതിൽ ഉൾപ്പെടുത്തിയിരിക്കുന്ന 15 തൊഴിൽ മേഖലകൾ മന്ത്രാലയം പുറത്ത് വിട്ടു

റിയാദ്: (www.kvartha.com 21.04.2017) ഷോപ്പിങ് മാളുകളിലെ ജോലികള്‍ സ്വദേശികള്‍ക്കു മാത്രമായി നിജപ്പെടുത്താൻ സൗദി അറേബ്യ ഒരുങ്ങുന്നു. ചില്ലറ വ്യാപാര മേഖലയില്‍ 100% സൗദിവല്‍ക്കരണം ലക്ഷ്യമിട്ടാണ് നടപടി. തൊഴില്‍ മന്ത്രി അലി‍ അല്‍ നാസര്‍ അല്‍ ഖോഫൈസ് ആണ് ഉത്തരവിട്ടത്. പദ്ധതി നടപ്പാക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇത് ഹൈപ്പര്‍ മാര്‍ക്കറ്റുകളെ ബാധിക്കുമോ എന്നും വ്യക്തമല്ല. കൂടാതെ നിതാഖാതിൽ ഉൾപ്പെടുത്തിയിരിക്കുന്ന 15 തൊഴിൽ മേഖലകളും മന്ത്രാലയം പുറത്ത് വിട്ടു.

ആഭരണനിര്‍മാണം, ഹജ്-ഉംറ ട്രാന്‍സ്പോര്‍ട്ടേഷന്‍, ഡയറി ഫാക്ടറികള്‍, അലക്കുകടകള്‍, ക്രഷ്, വികലാംഗ പരിചരണ കേന്ദ്രങ്ങള്‍, വനിതാ ഉല്‍പന്ന വില്‍പന കേന്ദ്രങ്ങള്‍, സ്ട്രാറ്റജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഹെല്‍ത്ത് കോളജുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍, വനിതാ തയ്യല്‍ കേന്ദ്രങ്ങള്‍, ക്ലീനിങ് - കേറ്ററിങ് കരാര്‍ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റി കോളജുകള്‍, മൊബൈല്‍ ഫോണ്‍ വില്‍പന-അറ്റകുറ്റപ്പണി, കെമിക്കല്‍-ധാതു വ്യവസായം, ഭക്ഷ്യവസ്തു-പ്ലാസ്റ്റിക് നിര്‍മാണം എന്നിങ്ങനെ 15 മേഖലകള്‍ കൂടി നിതാഖാത്തില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു.


നിലവില്‍ മാളുകളിലെ 15 ലക്ഷം തൊഴിലാളികളില്‍ മൂന്നു ലക്ഷം പേര്‍ മാത്രമാണു സൗദി സ്വദേശികള്‍. 12 ലക്ഷം വിദേശ തൊഴിലാളികളെ പുതിയ നിയമം നേരിട്ടു ബാധിക്കുമെന്നാണു സൂചന. വിഷന്‍ 2030 മുന്നോട്ട് വെക്കുന്ന സൗദിവല്‍ക്കരണ (നിതാഖാത്) പദ്ധതികള്‍ ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണു സൗദിയുടെ ലക്‌ഷ്യം.

പുതിയ വ്യവസ്ഥകള്‍ സെപ്റ്റംബര്‍ മൂന്നിന് നിലവില്‍ വരുമെന്നാണ് അറിയിപ്പ്. 2030 ഓടെ തൊഴിലില്ലായ്മ 11.6 ശതമാനത്തിൽ നിന്നും ഏഴ് ശതമാനമായി കുറക്കാനും ലക്ഷ്യമിടുന്നതായി തൊഴിൽ മന്ത്രാലായം വ്യക്തമാക്കി. സൗദി വിഷൻ 2030 ന്റെ ഭാഗമായി നാഷണൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിന്റെ  (എൻ ടി പി ) കണക്ക് പ്രകാരം 2020 ഓടെ സ്വകാര്യ മേഖലയിൽ നാലര ലക്ഷം തൊഴിൽ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Jobs at shopping malls will be limited to Saudi nationals, the Labor and Social Development Ministry announced on Wednesday. “Minister of Labor and Social Development (Ali Al-Ghofais) issued an order limiting work in closed shopping.

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date