Follow KVARTHA on Google news Follow Us!
ad

ചാറ്റിംഗിലൂടെ വശീകരിച്ച് ഹണി ട്രാപ്പിലൂടെ പണം തട്ടിയെടുക്കുന്ന യുവതികൾ ഗൾഫ് മേഖലയിൽ സജീവം; നഗ്നതയും അശ്ലീല സംഭാഷങ്ങളും റെക്കോർഡ് ചെയ്ത് ഭീഷണിപ്പെടുത്തുന്ന യുവതികൾ കൂടുതലും ഫിലിപ്പീസിൽ നിന്ന്, ഇരയായവരിൽ മലയാളികളും

ചാറ്റിംഗിലൂടെ വശീകരിച്ച് ഹണി ട്രാപ്പ് നടത്തി പണം തട്ടുന്ന യുവതികൾ ഗൾഫ് മേഖലയിൽ Philippens women chat and lure men then record the secret videos and lewd talk later threaten by means of money
മസ്കറ്റ്: (www.kvartha.com 19.04.2017) ചാറ്റിംഗിലൂടെ വശീകരിച്ച് ഹണി ട്രാപ്പ് നടത്തി പണം തട്ടുന്ന യുവതികൾ ഗൾഫ് മേഖലയിൽ സജീവമായാതായി റിപ്പോർട്ട്. നഗ്നത പ്രദർശനവും ലൈംഗിക സംഭാഷണങ്ങളും റെക്കോർഡ് ചെയ്താണ് യുവതികൾ പുരുഷന്മാരെ കുടുക്കുന്നത്. ഇത്തരത്തിൽ പണം തട്ടുന്നവരിൽ ഭൂരിഭാഗവും ഫിലിപ്പീൻസിൽ നിന്നുള്ള യുവതികളാണ്. അതേസമയം നിരവധി മലയാളികളാണ് ഇത്തരത്തിൽ ചതിക്കപ്പെട്ടിട്ടുള്ളത്. പലരും മാനഹാനി ഭയന്ന് മിണ്ടാതിരിക്കുകയും പണം കൊടുത്ത് രക്ഷപ്പെടുകയുമാണ്. ഹണി ട്രാപ്പിൽ അകപ്പെട്ട പരിചയക്കാരുടെ വിവരങ്ങൾ വെച്ച് ബാബു എന്നയാൾ എഴുതിയ കുറിപ്പാണ് ഇപ്പോൾ പ്രവാസികളെ ഞെട്ടിച്ചിരിക്കുന്നത്. ഇത് ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞോടുകയാണ്.



ഈയടുത്ത് ഒമാനിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി ഇത്തരത്തിൽ ചതിക്കപ്പെട്ടതോടെയാണ് സംഭവത്തിന്റെ ഗൗരവം പലരും അറിഞ്ഞ് തുടങ്ങിയത്. ഇയാൾ ഫിലിപ്പീൻ യുവതിയുമായി നടത്തിയ ലൈംഗികത കലർന്ന സംഭാഷണങ്ങളും വീഡിയോ ചാറ്റും യുവതി റെക്കോർഡ് ചെയ്യുകയും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. രണ്ട് ലക്ഷത്തോളം രൂപയാണ് യുവതി ആവശ്യപ്പെട്ടത്. പണം കൊടുത്തില്ലെങ്കിൽ റെക്കോർഡ് ചെയ്ത വീഡിയോയും സംഭാഷങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുച്ഛമായ വരുമാനമുള്ള യുവാവ് കടുത്ത മാനസിക സമ്മർദ്ധത്തിലാണെന്നാണ് വിവരം.

മുമ്പും സമാനമായ രീതിയിൽ പല സംഭവങ്ങളുണ്ടായിട്ടുണ്ട്. കോഴിക്കോടും കണ്ണൂരുമുള്ള  യുവാക്കൾ ലക്ഷങ്ങൾ കൊടുത്താണ് ഹണി ട്രാപ്പിൽ നിന്നും രക്ഷ നേടിയത്.

ഇപ്പോൾ ഒരുപാട് പേർ പരാതികളുമായി രംഗത്ത് വന്നതോടെയാണ് വിഷയം ചൂട് പിടിച്ചത്. ബ്ളാക്ക് മെയിലിംഗിന് ഗൾഫ് മേഖലയിൽ കടുത്ത ശിക്ഷയാണ് ലഭിക്കുന്നത് എന്നിരുന്നാലും ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയമായത് കൊണ്ട് തന്നെ പലർക്കും പുറത്ത് പറയാൻ പേടിയുണ്ട്.

 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Honey trap became common in gulf. Philippens women chat and lure men then record the secret videos and lewd talk later threaten by means of money. Demanding lakh else tell will spread in social media.