» » » » » » » » ഗോധ്ര കലാപം ഉണ്ടായില്ലായിരുന്നുവെങ്കില്‍ മോഡി പ്രധാനമന്ത്രിയാകില്ലായിരുന്നു: ശങ്കരാചാര്യ

ഹൈദരാബാദ്: (www.kvartha.com 14.04.2017) പശു സംരക്ഷണത്തിന്റെ പേരിലും /ശ്രീ രാമന്റെ പേരിലുമാണ് ബിജെപി അധികാരത്തിലെത്തിയതെന്ന് ആദിഗുരു ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ. രാമരഥത്തിലാണ് അദ്വാനിയും വാജ്‌പേയിയും അധികാരത്തിലെത്തിയത്. ഗോധ്ര കലാപമുണ്ടായില്ലായിരുന്നുവെങ്കില്‍ മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരില്ലായിരുന്നുവെന്നും മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Swamy

മുന്‍ പ്രധാനമന്ത്രി വാജ്‌പേയിക്ക് ന്യൂനപക്ഷമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ മോദിക്ക് ഭൂരിപക്ഷമുണ്ട്. അദ്ദേഹത്തിന് അയോധ്യയില്‍ രാമക്ഷേത്രം പണിയാം. അല്ലാത്ത പക്ഷം വീണ്ടും രാമക്ഷേത്രത്തിനായി പ്രവര്‍ത്തിക്കുകയും രാമക്ഷേത്രം സ്ഥാപിക്കുകയും ചെയ്യുമെന്നും ശങ്കരാചാര്യ പറഞ്ഞു.

രാമക്ഷേത്രത്തിന് എതിര്‍ നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കളെ അദ്ദേഹം വിമര്‍ശിച്ചു. പശു സംരക്ഷണത്തിനായി ശബ്ദമുയര്‍ത്തുന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

SUMMARY: Hyderabad: Adiguru Shankaracharya Swami Nishchalanand of Puripeet said that BJP came to power on the issue of protection of cow and the efforts of devotees of Rama.

Keywords: National, BJP, Adiguru Shankaracharya Swami Nishchalanand

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date