Follow KVARTHA on Google news Follow Us!
ad

പാലക്കാട് നഗരസഭ തീരുമാനിച്ചു; മദ്യക്കടയ്ക്ക് ഇനി ലൈസന്‍സ് നല്‍കില്ല

പാലക്കാട് നഗരസഭ അങ്ങനെ ആ കടുത്ത തീരുമാനമെടുത്തു. തങ്ങളുടെ പരിധിയില്‍ മദ്യ palakkad, News, District Collector, Conference, Supreme Court of India, Bail, Police, Vehicles, Kerala,
പാലക്കാട്: (www.kvartha.com 19.04.2017) പാലക്കാട് നഗരസഭ അങ്ങനെ ആ കടുത്ത തീരുമാനമെടുത്തു. തങ്ങളുടെ പരിധിയില്‍ മദ്യ വില്‍പ്പനശാലകള്‍ക്ക് തുടര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന്. ജനവാസ മേഖലയിലുള്ള മദ്യ വില്‍പ്പന ശാലകള്‍ പ്രദേശവാസികള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഭരണസമിതി എത്തിയത്.

ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല എക്‌സൈസ് ജനകീയ സമിതിയുടെ യോഗത്തിലാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ഭരണസമിതിയുടെ തീരുമാനം അറിയിച്ചത്. ഇതിന്റെ ഭാഗമായി പാലക്കാട് കൊപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന കെ.എസ്.ബി.സി ഔട്ട്‌ലെറ്റ് ഇനിമുതല്‍ പ്രവര്‍ത്തിക്കില്ല. മറ്റ് മദ്യ വില്‍പ്പനശാലകള്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടി സ്വീകരിക്കുമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

Government decides not to renew licences issued to the existing Bar Hotels and liquor shop, Palakkad, News, District Collector, Conference, Supreme Court of India, Bail, Police, Vehicles, Kerala

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മദ്യ വില്‍പ്പനശാലകള്‍ അടച്ചുപൂട്ടിയതോടെ നിലവിലുള്ള മദ്യ വില്‍പ്പനശാലകളില്‍ നിയന്ത്രണാതീതമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് മുതലെടുത്ത് ചിലര്‍ മൂന്ന് ലിറ്ററിലധികം മദ്യം ക്യുവില്‍ നിന്ന് പലതവണകളിലായി വാങ്ങി അനധികൃത വില്‍പ്പന നടത്തുന്നത് എക്‌സൈസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് നിയമനടപടികള്‍ സ്വീകരിക്കുന്നത്. ഇത്തരക്കാരെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ കെ.എസ്.ബി.സി ഉദ്യോഗസ്ഥര്‍ എക്‌സൈസിനെ അറിയിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.

ഉള്‍പ്രദേശങ്ങളില്‍ ഒട്ടോറിക്ഷയിലും വീടുകളിലും അനധികൃത കച്ചവടം നടത്തുന്നവര്‍ക്കെതിരെ പോലീസിന്റെ സഹയാത്തോടെ വ്യാപക പരിശോധനയാണ് എക്‌സൈസ് നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ എക്‌സൈസ് കമ്മീഷണര്‍ സ്‌പെഷല്‍ ഡ്രൈവ് പ്രഖ്യാപിച്ച് ആര്‍.പി.എഫുമായി ചേര്‍ന്ന് 70ഉം പോലീസുമായി ചേര്‍ന്ന് 12 ഉം റെയ്ഡുകള്‍ നടത്തി. വ്യാജ മദ്യ നിര്‍മാണം തടയുന്നതിന് നിരന്തര പരിശോധനകളാണ് നടത്തുന്നത്.

ഇതര സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വാഹനങ്ങളില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഊടുവഴികളിലൂടെ വരുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡര്‍ ചെക്കിങ് യൂണിറ്റും ഹൈവെ പട്രോളിങും കര്‍ശനമാക്കി. ഇങ്ങനെ രേഖകളില്ലാത്ത 1.60 കോടി കള്ളപ്പണം, 950 ഗ്രാം സ്വര്‍ണം, 58.52 ഗ്രാം ഡയമണ്ട് ആഭരങ്ങള്‍ എന്നിവ കണ്ടെത്തി വാണിജ്യ നികുതി വകുപ്പിന് കൈമാറി.

കഴിഞ്ഞ ഒരുമാസം എക്‌സൈസ് നടത്തിയ പരിശോധനയില്‍ 214 അബ്കാരി കേസുകള്‍, 30 എന്‍.ഡി.പി.എസ് കേസുകള്‍, 294 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 205 പേരെ അറസ്റ്റ് ചെയ്തു. ഏഴ് കിലോ കഞ്ചാവ്, 32 ലിറ്റര്‍ ചാരായം, 2633 ലിറ്റര്‍ വാഷ്, 700 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 108 ലിറ്റര്‍ ബിയര്‍, 38 ലിറ്റര്‍ കള്ള്, ഏഴ് ലിറ്റര്‍ തമിഴ്‌നാട് നിര്‍മ്മിത വിദേശ മദ്യം, 140 കിലോ ഹാന്‍സ്, ഏഴ് കിലോ പാന്‍ മസാല, 459 ലഹരി ഗുളികകള്‍ എന്നിവയും ജില്ലയില്‍ നിന്ന് പിടിച്ചെടുത്തു.

എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാത്യുസ് ജോണ്‍, ജില്ലയിലെ വിവിധ എക്‌സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍, കെ.എസ്.ബി.സി ഉദ്യോഗസ്ഥര്‍, മദ്യ നിരോധന സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


Also Read:
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പേരില്‍ പണപ്പിരിവിനെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് പോലീസിലേല്‍പിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤Keywords: Government decides not to renew licences issued to the existing Bar Hotels and liquor shop, Palakkad, News, District Collector, Conference, Supreme Court of India, Bail, Police, Vehicles, Kerala.