Follow KVARTHA on Google news Follow Us!
ad

സിനിമയെ വെല്ലുന്ന ക്‌ളൈമാക്‌സ്: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി; വിവാഹം കഴിക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം തള്ളിയ യുവാവിനെ വഞ്ചനാ കുറ്റത്തിന് യുവതി ജയിലിലാക്കി, ജയിലില്‍ കിടക്കുന്ന കാമുകനോട് അലിവ് തോന്നി പിന്നീട് ഇരുവര്‍ക്കും മംഗല്യ സാഫല്യം; ഒടുവില്‍ കെട്ട് കഴിഞ്ഞ് യുവാവ് ജയിലിലേക്കും യുവതി വീട്ടിലേക്കും, ഒരു അസാധാരണ പ്രണയ കഥ ഇങ്ങനെ

സാധാരണ കേൾക്കാറുള്ള പ്രണയത്തിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് They say marriages are made in heaven. But this one was kindled on the web, and blossomed in prison
ബീഹാര്‍: (www.kvartha.com 21.04.2017) ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായതിന് ശേഷം കാലു മാറിയ കാമുകനെ ജയിലിലാക്കിയ യുവതി അവസാനം അതേ കാമുകനെ തന്നെ കല്യാണം കഴിച്ചു. എന്നാല്‍ കേസ് തീര്‍പ്പാകാത്തതിനാല്‍ വിവാഹ ശേഷം യുവാവിന് ജയിലിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. ഇയാള്‍ക്കെതിരെയുള്ള കേസ് കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

2012ല്‍ ഫെയ്‌സ്ബുക്കിലൂടെയാണ് ബിഹാര്‍ കഹല്‍ഗാവിലെ ദേശീയ തെര്‍മല്‍ പവര്‍ സ്‌റ്റേഷനിലെ എന്‍ജിനീയറായ 28 കാരന്‍ റിതേഷ് കുമാറും 23 കാരി സുദീപ്തി കുമാരിയും പരിചയപ്പെടുന്നത്. പരിചയം പ്രണയമായപ്പോള്‍ ഇരുവരും പതിവായി ധന്‍ബാദില്‍ വെച്ച് കണ്ടുമുട്ടി. ഇതിനിടയില്‍ ഇരുവരും ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. എന്നാല്‍ നിയമപരമായി വിവാഹം കഴിക്കണമെന്ന സുദീപ്തിയുടെ ആവശ്യം അമ്മ ആത്മഹത്യ ചെയ്യുമെന്ന കാരണം പറഞ്ഞു റിതേഷ് നിരസിച്ചു. വഞ്ചിതയായ യുവതി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സുദീപ്തി പിന്നോക്ക വിഭാഗത്തില്‍ പെടുന്നതിനാല്‍ തന്നെ എസ് സി/എസ് ടി ആക്ട് പ്രകാരം കേസെടുക്കുകയും റിതേഷ് ജയിലിലാകുകയും ചെയ്തു.


എന്നാല്‍ പ്രണയവും പകയും വഞ്ചനയും നിറഞ്ഞ ഈ ബന്ധം അവിടെ അവസാനിച്ചില്ല. റിതേഷിന്റെ അവസ്ഥയില്‍ വേദനിച്ച സുദീപ്തി അയാളെ ജയിലില്‍ കാണാന്‍ എത്തുക പതിവായി. പിന്നീട് തന്നെ വിവാഹം കഴിക്കാമോ എന്ന് റിതേഷ് തന്നെ സുദീപ്തിയോട് ആവശ്യപ്പെട്ടു. അവള്‍ സമ്മതം മൂളി. പക്ഷെ ജാമ്യത്തിനായുള്ള റിതേഷിന്റെ ആവശ്യം കോടതി തള്ളി. വ്യാഴാഴ്ച പ്രത്യേക അനുമതിയില്‍ കോടതിയിലെത്തി റിതേഷ് സുദീപ്തിയെ വിവാഹം കഴിച്ചു. വരന്‍ ജയിലിലേക്കും വധു വീട്ടിലേക്കും മടങ്ങി.

അതേസമയം വിവാഹാലോചന വന്നപ്പോള്‍ എതിര് പറയാന്‍ തോന്നിയില്ലെന്നും അവരൊന്നിക്കുന്നതാണ് പ്രധാനമെന്നും സുദീപ്തിയുടെ പിതാവ് പറഞ്ഞ്. എന്നാല്‍ മാതാവ് പ്രതികരിച്ചില്ല. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സുദീപ്തിയുടെ മൊഴി റിതേഷിനെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഭയ് ഭട്ട് പറഞ്ഞു.

Summary: They say marriages are made in heaven. But this one was kindled on the web, and blossomed in prison. The groom came in a police van handcuffed, the bride with her parents in a car. The marriage registrar after going