Follow KVARTHA on Google news Follow Us!
ad

ഇത് ആഗ്രഹമോ അഹങ്കാരമോ? ഓഫീസില്‍ ഇരിക്കാന്‍ 60,000 രൂപയുടെ കസേര തന്നെ വേണമെന്ന് വൈസ് ചാന്‍സലര്‍ക്ക് പിടിവാശി; കിട്ടില്ലെന്നായപ്പോള്‍ തറയില്‍ പായ വിരിച്ചിരുന്ന് വി സിയുടെ പ്രതിഷേധം

ഓഫീസിൽ ഇരിക്കാൻ 60,000 രൂപയുടെ കസേര തന്നെ വേണമെന്ന് വൈസ് ചാൻസലർക്ക് വാശി The vice-chancellor (VC) of an Uttarakhand university is staging a sit-in because he can't sit in the chair he wants
ഹരിദ്വാർ (ഉത്തരാഖണ്ഡ്): (www.kvartha.com 23.04.2017) ഓഫീസിൽ ഇരിക്കാൻ 60,000 രൂപയുടെ കസേര തന്നെ വേണമെന്ന് വൈസ് ചാൻസലർക്ക് വാശി. ഉത്തരാഖണ്ഡ് സംസ്കൃതി സർവകലാശാലയിലെ പിയൂഷ് കാന്ത് ദീക്ഷിത് ആണ് ഉദ്ദേശിച്ച കസേര കിട്ടുന്നത് വരെ പായ വിരിച്ച് തറയിലിരിക്കുമെന്ന് പറഞ്ഞ് പ്രതിഷേധിക്കുന്നത്.

ഒരു മാസം മുമ്പാണ് ദീക്ഷിതിന്റെ കസേരക്ക് കേട് പാട് വന്നത്. തുടർന്ന് 60,000 രൂപയുടെ ബ്രാൻഡഡ് കസേര തന്നെ വേണമെന്ന് സർവകലാശാല സാമ്പത്തിക വകുപ്പിന് വി സി കത്തെഴുതി. എന്നാൽ ഇത്രയും വില കൂടിയ കസേര വാങ്ങാൻ പണമില്ലെന്നും വില കുറഞ്ഞത് വേണമെങ്കിൽ വാങ്ങി തരാമെന്നും ഫിനാൻസ് വിഭാഗം മറുപടി നൽകി. തുടർന്നായിരുന്നു വി സി നിലത്തിരിക്കാൻ തുടങ്ങിയത്. ഇതിനായി വീട്ടിൽ നിന്ന് പായ കൊണ്ട് വന്നു. ഓഫീസ് കാര്യങ്ങൾ എല്ലാം ചെയ്യുന്നതും തറയിൽ ഇരുന്ന് കൊണ്ട് തന്നെയാണ്.

'താൻ ആഗ്രഹിച്ച കസേരയിൽ ഇരുന്നാൽ മാത്രമേ തനിക്ക് ജോലി ചെയ്യാൻ കഴിയുകയുള്ളു എന്ന്  വി സി പറഞ്ഞു. കസേരയുടെ ഗുണവും തന്റെ ആരോഗ്യവും കണക്കിലെടുത്താണ് പ്രത്യേക ബ്രാൻഡ്  തന്നെ വേണമെന്ന് പറയുന്നതെന്നും  എല്ലാം വിശദമായി കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ദീക്ഷിത് കൂട്ടിച്ചേർത്തു. കസേര കിട്ടുന്നത് വരെ പായ വിരിച്ച് തറയിൽ തന്നെ ഇരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


അതേസമയം അധ്യാപകർക്കും മറ്റു ജീവനക്കാർക്കും ശമ്പളം കൊടുക്കാൻ വരെ വിദ്യാർത്ഥികളുടെ കയ്യിൽ നിന്ന് പണം വാങ്ങേണ്ട അവസ്ഥയിലാണ് സർവ്വകലാശാലയെന്ന് സർവകലാശാല ഫിനാൻസ് കൺട്രോളർ തൻസീം അലി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയററ്റിലെ ഉന്നത ഉദ്യോഗസ്ഥർ പോലും ഇത്രയും വില കൂടിയ കസേരയിൽ ഇരിക്കില്ലെന്നും എന്നിരുന്നാലും വി സിയുടെ ആവശ്യം ഉടനെ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Image Credit: The Times of India

Summary: The vice-chancellor (VC) of an Uttarakhand university is staging a sit-in because he can't sit in the chair he wants. Over the past few days, a mattress laid on the floor of his office has served as the official seat of Uttarakhand Sanskrit University VC Peeyush Kant Dixit

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)