Follow KVARTHA on Google news Follow Us!
ad

യെച്ചൂരിയും ബേബിയും കുരിശിന്റെ വഴിയിലല്ല; പക്ഷേ, സൈലന്റ്‌സ് പ്ലീസ് നിര്‍ദേശം പ്രാബല്യത്തില്‍

സര്‍ക്കാര്‍ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചപ്പോള്‍ മുഖ്യമന്ത്രി Pinarayi vijayan, Criticism, Controversy, News, Politics, M.A Baby, Sitharam Yechoori, New Delhi, Kerala,
തിരുവനന്തപുരം: (www.kvartha.com 22.04.2017) സര്‍ക്കാര്‍ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടിപ്പിച്ച രോഷത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അമര്‍ഷം. കൈയേറി സ്ഥാപിച്ചത് കുരിശാണെങ്കിലും പൊളിച്ചതില്‍ തെറ്റില്ല എന്ന വി എസ് അച്യുതാനന്ദന്റെ നിലപാടിനോട് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് യോജിപ്പ്. പിബി അംഗം എം എ ബേബി ഇക്കാര്യം പാര്‍ട്ടിയിലെ പല നേതാക്കളുമായി പങ്കുവച്ചതായും സൂചനയുണ്ട്.

എന്നാല്‍ പരസ്യമായി മുഖ്യമന്ത്രിയുടെ നിലപാടിനു വിരുദ്ധമായി സംസാരിക്കരുതെന്നാണ് തീരുമാനം. ഇക്കാര്യത്തില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കാനും സംസാരിക്കേണ്ടി വന്നാല്‍ത്തന്നെ സൂക്ഷ്മത പാലിക്കാനുമാണ് പൊതുധാരണ എന്നും അറിയുന്നു. കുരിശ് പൊളിക്കല്‍ വിവാദത്തില്‍ യെച്ചൂരിയോടും എം എ ബേബിയോടും ഡെല്‍ഹിയിലെ മലയാള മാധ്യമങ്ങള്‍ പ്രതികരണം ചോദിച്ചിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. പക്ഷേ, മുഖ്യമന്ത്രി നിലപാട് പറഞ്ഞുകഴിഞ്ഞതാണല്ലോ എന്ന് പതിവ് രീതിയില്‍ പറയാനും അവര്‍ തയ്യാറായില്ല.



മതവികാരം വ്രണപ്പെടുത്തുന്ന ഏതു തരം നീക്കങ്ങള്‍ ആരുടെ ഭാഗത്തു നിന്ന് ഉണ്ടായാലും അതിനെതിരെ ശക്തമായ നിലപാടാണ് എല്ലാ കാലത്തും സിപിഎമ്മും മറ്റ് ഇടതു പാര്‍ട്ടികളും സ്വീകരിച്ചിട്ടുള്ളത്. അതില്‍ ഇപ്പോഴും മാറ്റമില്ല. മതവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും വിശ്വാസികളുടെ വിശ്വാസപരമായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നതാണ് അവരുടെ രീതി.

എന്നാല്‍ മൂന്നാറില്‍ കുരിശ് നീക്കിയത് വിശ്വാസത്തിന് എതിരായ കൈയേറ്റമായി കാണാനാകില്ല എന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടത്രേ. സര്‍ക്കാര്‍ ഭൂമി കൈയേറി അവിടെ സ്വകാര്യ പ്രാര്‍ത്ഥനാഗ്രൂപ്പാണ് കുരിശ് സ്ഥാപിച്ചതെന്നു വ്യക്തമാവുകയും ആ ഗ്രൂപ്പിന്റെ നേതാവിനെതിരെ കേസെടുക്കുകയും ചെയ്തിട്ടും കുരിശ് പൊളിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി കളക്ടറെയും സബ് കളക്ടറെയും ശാസിച്ചത് ശരിയായില്ല എന്ന തോന്നലും നേതാക്കള്‍ക്കുണ്ട്.

എന്നാല്‍ മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തില്‍പ്പെടുന്ന കാര്യങ്ങളില്‍ ഇടപെട്ട് അഭിപ്രായം പറയേണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഈ വിവാദം ഇത്രയും കത്തിപ്പടര്‍ന്നിട്ടും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Also Read:
നാരായണിയുടെ ഭൂമി പ്രശ്‌നത്തിന് പട്ടയമേളയ്ക്ക് മുമ്പ് പരിഹാരം കാണും: ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം

Keywords: CPI M Central Leadership is not supporting Kerala CM on 'Holly cross,  issue, Pinarayi vijayan, Criticism, Controversy, News, Politics, M.A Baby, Sitharam Yechoori, New Delhi, Kerala.