Follow KVARTHA on Google news Follow Us!
ad

കോടിയേരിക്കെതിരായ വിവാദ പ്രസംഗം; മതപ്രഭാഷകന്‍ നൗഷാദ് ബാഖവിയില്‍ നിന്നും സമസ്ത വിശദീകരണം തേടി

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച മതപ്രഭാഷകന്‍ നൗഷാദ് ബാഖവിയോട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് Kozhikode, Kerala, Samastha, Controversy, Leader, Kodiyeri Balakrishnan, CPM, Trending,
കോഴിക്കോട്: (www.kvartha.com 16.04.2017) സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച മതപ്രഭാഷകന്‍ നൗഷാദ് ബാഖവിയോട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ വിശദീകരണം തേടി. പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് സമസ്ത പ്രസിഡന്റ് വിശദീകരണം തേടിയത്.


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സന്യാസിയുമായ യോഗി ആദിത്യനാഥിനെയും പാണക്കാട് തങ്ങളെയും കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ താരതമ്യം ചെയ്തിരുന്നു. ഇതിനെതിരെയാണ് ഏപ്രില്‍ ഒമ്പതിന് മലപ്പുറം ജില്ലയിലെ വടക്കാങ്ങരയില്‍ തന്റെ പ്രസംഗത്തിലൂടെ നൗഷാദ് ബാഖവി രൂക്ഷമായ വിമര്‍ശനം നടത്തിയത്. മലപ്പുറത്തെ യുവാക്കള്‍ക്ക് ചങ്കുറപ്പ് നഷ്ടപ്പെട്ട് തുടങ്ങിയെന്ന ബോധം കോടിയേരിയുടെ മനസിലുളളത് കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചത്. പാണക്കാട് സയ്യിദ് മുഹമ്മദ് ശിഹാബ് തങ്ങളൊക്കെ ജീവിച്ചിരിക്കുന്ന കാലത്ത് ഇത് പറഞ്ഞാല്‍, തങ്ങളുടെ അനുവാദം പോലും ചോദിക്കാന്‍നില്‍ക്കൂല്ല. അബു ഉബൈദത്ത് ബിന്‍ ജറാഹിന്റെ ചരിത്രം പറഞ്ഞപോലെ, സ്വന്തം വാപ്പയാണെങ്കിലും തല മലബാറിന്റെ മണ്ണില്‍ കിടന്ന് ഉരുണ്ടുപോകുമായിരുന്നുവെന്നും നൗഷാദ് ബാഖവി തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

ഇത് വിവാദമായതോടെ തന്റെ പ്രതികരണം തെറ്റായിപ്പോയെന്നും മാപ്പ് ചോദിക്കുന്നുവെന്നും നൗഷാദ് ബാഖവി പ്രതികരിച്ചിരുന്നു. 'തങ്ങളോടുള്ള അതിയായ സ്‌നേഹത്താല്‍ പറഞ്ഞ വാക്കുകള്‍ അതിരുകടന്നു പോയി. അത് എല്ലാവരും പൊരുത്തപ്പെടണം. ഇനി അങ്ങനെയുള്ള വാക്കുകള്‍ എന്റെ നാവില്‍ നിന്നും ഉണ്ടാവില്ല. സാമുദായിക സ്പര്‍ദ്ധ ഉണ്ടാവാന്‍ തീരെ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു നൗഷാദ് ബാഖവിയുടെ പ്രതികരണം. ഇതിനിടെയാണ് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Noushad Baqavi, Naushad Bakavi, Naushad Bakhavi, Panakkad Thangal, Panakad Shihab Thangal, Muslim League, Kozhikode, Kerala, Samastha, Controversy, Leader, Kodiyeri Balakrishnan, CPM, Trending, Controversial speech: Samastha asks explanation from Noushad Baqavi.