Follow KVARTHA on Google news Follow Us!
ad

ടെലിവിഷനില്‍ മികച്ച ഓണ്‍ലൈന്‍ അനുഭവത്തിനായി എയര്‍ടെല്ലും ആമസോണും കൈകോര്‍ക്കുന്നു

ടിവിയില്‍ മേന്മയേറിയ ഓണ്‍ലൈന്‍ അനുഭവത്തിനായി ഭാരതി എയര്‍ടെല്ലും ആമസോണും കൈകോര്‍ക്കുന്നു. വോയ്‌സ് റിമോട്ടിനൊടൊപ്പമുള്ള ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്കാണ് ഇതിനായി അവതരിപ്പിക്കുന്നത് New Delhi, National, Online, Airtel, Mobil Phone, Technology, Amazon, Airtel and Amazon Announce Partnership to enable a Superior Online content experience on Amazon Fire TV Stick with Voice Remote, Internet.
ഡല്‍ഹി: (www.kvartha.com 23.04.2017) ടിവിയില്‍ മേന്മയേറിയ ഓണ്‍ലൈന്‍ അനുഭവത്തിനായി ഭാരതി എയര്‍ടെല്ലും ആമസോണും കൈകോര്‍ക്കുന്നു. വോയ്‌സ് റിമോട്ടിനൊടൊപ്പമുള്ള ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്കാണ് ഇതിനായി അവതരിപ്പിക്കുന്നത്. ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്ക് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ ബ്രോഡ്ബാന്റിന്റെ 100 ജി.ബി ഹൈ സ്പീഡ് ഇന്റര്‍നെറ്റ് വൈഫൈ സൗകര്യങ്ങളോടെ തീര്‍ത്തും സൗജന്യമായി ഉപയോഗിക്കാം.

ടിവിയിലൂടെ ഓണ്‍ലൈനായ കാര്യങ്ങള്‍ കാണാനും സാധിക്കും.കൂടാതെ, എയര്‍ടെല്ലിന്റെ ഒ.ടി.ടി ആപ്പിലൂടെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആയിരക്കണക്കിന് ജനപ്രിയ സിനിമകളും ടി.വി പരിപാടികളും ആസ്വദിക്കാനാകും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ഓണ്‍ലൈന്‍ അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഈ സംരഭത്തിനായി ആമസോണുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. വോയ്‌സ റിമോട്ടിനൊടൊപ്പമുള്ള ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്കിലൂടെ എയര്‍ടെല്‍ സിനിമകള്‍ ആസ്വദിക്കാന്‍ ഞങ്ങള്‍ ഉപഭോക്താക്കളെ ക്ഷണിക്കുകയാണ്. ഏറ്റവും വേഗമുള്ള മൊബൈല്‍ നെറ്റ് വര്‍ക്കിലൂടെയും ബ്രോഡ്ബാന്‍ഡ്് നെറ്റ് വര്‍ക്കിലൂടെയും എയര്‍ടെല്‍ നടത്തുന്ന നവീകരണങ്ങള്‍ ഇന്ത്യയിലെ ഉപഭോക്തക്കള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എയര്‍ടെല്ലിന്റെ ചീഫ് മാര്‍ക്കറ്റിംഗ്് ഓഫീസര്‍ രാജ് പുഡിപെഡ്ഡി പറഞ്ഞു.
New Delhi, National, Online, Airtel, Mobil Phone, Technology, Amazon, Airtel and Amazon Announce Partnership to enable a Superior Online content experience on Amazon Fire TV Stick with Voice Remote, Internet.

നിലവിലുള്ള എയര്‍ടെല്‍ ഫോര്‍ജി ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ സിനിമകള്‍ ലഭ്യമാണ്. ആക്ടിവേഷന് ശേഷം പ്രതിമാസം 35 ജി ബി ഇന്റര്‍നെറ്റും ലഭിക്കും. ലളിതമായ ചില കാര്യങ്ങള്‍ ചെയ്യുക വഴി ആമസോണ്‍ ഫയര്‍ ടി വി ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്ലിന്റെ ഓഫര്‍ ആക്ടിവേറ്റ് ചെയ്യാനാവും. ഇന്ത്യയിലെ 22 സര്‍ക്കിളുകളില്‍ എയര്‍ടെല്‍ ഫോര്‍ജി ലഭ്യമാണ്. ഊക്ക്‌ലയുടെ റേറ്റിംഗ് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്കാണ് എയര്‍ടെല്ലിന്റേത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, Online, Airtel, Mobil Phone, Technology, Amazon, Airtel and Amazon Announce Partnership to enable a Superior Online content experience on Amazon Fire TV Stick with Voice Remote, Internet.