Follow KVARTHA on Google news Follow Us!
ad

ബാബറി മസ്ജിദ് കേസിൽ എൽ കെ അദ്വാനി, മനോഹർ ജോഷി, ഉമാ ഭാരതി അടക്കമുള്ള 13 പേർ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വിധി; രണ്ട് വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും നിർദേശം

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി, മുരളി LK Advani and other top leaders of the BJP including union minister Uma Bharti will be tried for
ന്യൂഡൽഹി: (www.kvartha.com 19.04.2017) ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി അടക്കമുള്ള 13 പേർ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വിധിച്ചു. അദ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി2010 ൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച ഹാജി മെഹബൂബ് അഹമ്മദിന്റെയും സി ബി ഐ യുടേയും അപ്പീലീലാണ് നിർണായക വിധി. ജസ്റ്റീസുമാരായ പി സി ഘോഷ്, ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

രണ്ട് വര്‍ഷത്തിനുള്ള വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണം. സാക്ഷികളെയെല്ലാം എല്ലാ ദിവസവും കോടതിയില്‍ എത്തിക്കണം. ഒരു ദിവസം പോലും മാറ്റിവയ്ക്കാന്‍ പാടില്ല. ജഡ്ജിമാരെയും ഉദ്യോഗസ്ഥരേയും സ്ഥലംമാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ല. ഗൂഢാലോചന കേസും ആക്രമണക്കേസും ഒരു കോടതിയില്‍ പരിഗണിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മസ്ജിദ് പൊളിച്ച സമയത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ് നിലവില്‍ രാജസ്ഥാന്‍ ഗവര്‍ണറാണ്. ഭരണഘടനാ പരിപക്ഷ ലഭിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം നിലവില്‍ വിചാരണ നേരിടേണ്ടതില്ല. പദവിയൊഴിയുമ്പോൾ വിചാരണ നേരിടണം. കേസില്‍ റായ്ബറേലി കോടതിയിലേക്ക് മാറ്റണമെന്ന അദ്വാനിയുടെ വാദവും കോടതി തള്ളി.


1992 ലായിരുന്നു മസ്ജിദ് തകര്‍ക്കപ്പെട്ടത്. അദ്വാനി ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് സി ബി ഐ കുറ്റപത്രം നല്‍കിയിരുന്നത്. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണവും ആരോപണവും ഉന്നയിക്കല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് ഉടലെടുത്ത ഹിന്ദു മുസ്ലിം ലഹളയിൽ 2000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്ക്.

Summary: LK Advani and other top leaders of the BJP including union minister Uma Bharti will be tried for criminal conspiracy in the demolition of the 16th-century Babri Masjid in Ayodhya