Follow KVARTHA on Google news Follow Us!
ad

ബീഫ് ഉപേക്ഷിക്കണമെന്ന ആഹ്വാനം; അജ്മീർ ദർഗ മേധാവിയെ പുറത്താക്കിയതായി പ്രഖ്യാപിച്ച് സഹോദരൻ അധികാരകസേരയിൽ

അജ്മീർ: (www.kvartha.com 05.04.2017) മുസ്ലീങ്ങൾ ഹിന്ദു സഹോദരങ്ങളുടെ വികാരം മാനിച്ച് ബീഫ് ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത അജ്മീർ ദർഗ മേധാവി സായിദ് സൈനുൽ അബദിൻ അലി National, Ajmeer Dargah, Beef
അജ്മീർ: (www.kvartha.com 05.04.2017) മുസ്ലീങ്ങൾ ഹിന്ദു സഹോദരങ്ങളുടെ വികാരം മാനിച്ച് ബീഫ് ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത അജ്മീർ ദർഗ മേധാവി സയ്യിദ് സൈനുൽ ആബിദീൻ അലി ഖാന്റെ കസേര തെറിച്ചു. ബീഫ് പരാമർശത്തെ തുടർന്ന് സഹോദരൻ അലാവുദ്ദീൻ അലിമിയാണ് ആബിദീൻ അലി ഖാനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. തുടർന്ന് അജ്മീർ ദർഗ ദിവാനായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് ദർഗ കമ്മിറ്റിയുടെ അംഗീകാരമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

National, Ajmeer Dargah, Beef

രാജ്യത്ത് മതസൗഹാർദ്ദം ശക്തിപ്പെടുത്താൻ മുസ്ലീങ്ങൾ ബീഫ് വർജ്ജിക്കണമെന്നും അറവ് ശാലകൾ നിരോധിക്കണമെന്നുമായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം വിശ്വാസികളെ അഭിസംബോധന ചെയ്ത് പറഞ്ഞത്.

ഗുജറാത്ത് നിയമസഭ പാസാക്കിയ മൃഗസംരക്ഷണ ബില്ലിനെ പ്രകീര്‍ത്തിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ബീഫ് കൈവശം വെയ്ക്കുന്നവരെ ശിക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സമാനമായ നിയമങ്ങള്‍ പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

SUMMARY: Angry over Ajmer dargah dewan Syed Zainul Abedin Ali Khan's statement on beef and triple talaq, his brother Alaudin Alimi today announced Zainul's removal. Claiming religious body's support, Alauddin Alimi even announced himself as the new Ajmer dargah dewan.

Keywords: National, Ajmeer Dargah, Beef