Follow KVARTHA on Google news Follow Us!
ad

ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് അഞ്ച് പേരെ ലോക്കപ്പില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമം

ആഗ്ര: (www.kvartha.com 23.04.2017) ഫത്തേപൂര്‍ സിക്രിയിലെ സദര്‍ ബാസാര്‍ പോലീസ് സ്റ്റേഷനില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ലോക്കപ്പില്‍ കിടന്നിരുന്ന അഞ്ച് പേരെ രക്ഷപ്പെടുത്താNational, Agra, Police Station attack, Bajrang Dal
ആഗ്ര: (www.kvartha.com 23.04.2017) ഫത്തേപൂര്‍ സിക്രിയിലെ സദര്‍ ബാസാര്‍ പോലീസ് സ്റ്റേഷനില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ലോക്കപ്പില്‍ കിടന്നിരുന്ന അഞ്ച് പേരെ രക്ഷപ്പെടുത്താനായിരുന്നു സംഘത്തിന്റെ ശ്രമം. പോലീസുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ലോക്കപ്പില്‍ അടച്ച അക്രമികളെയാണ് ബജ്‌റംഗ്ദള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്.

ബിജെപി എം.എല്‍.എ ഉദയ്ഭന്‍ സിംഗിന്റെ നേതൃത്വത്തിലായിരുന്നു അക്രമി സംഘം പോലീസ് സ്റ്റേഷനിലെത്തിയത്. ലോക്കപ്പില്‍ കഴിയുന്ന പ്രതികളെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പോലീസ് വഴങ്ങിയില്ല. തുടര്‍ന്ന് എം.എല്‍.എ ഉദയ്ഭന്‍ സിംഗ് സ്ഥലം വിട്ടു. ഇതിന് ശേഷമായിരുന്നു പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.

ഒരു പോലീസ് വാഹനത്തിന് അവര്‍ തീകൊളുത്തി. ഒരു പോലീസുകാരന് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.

National, Agra, Police Station attack, Bajrang Dal

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: The Sadar Bazar police station in Fatehpur Sikri of Agra came under attack by Bajrang Dal activists yesterday as they attempted to rescue five of their 'co-workers'.

Keywords: National, Agra, Police Station attack, Bajrang Dal