Follow KVARTHA on Google news Follow Us!
ad

ഗുണ്ടകളും സാമൂഹിക വിരുദ്ധരുമടക്കം 828 പേര്‍ ഒരാഴ്ച്ചക്കുള്ളില്‍ സംസ്ഥാനത്ത് അറസ്റ്റിലായി; പ്രതികളുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ ഇവയാണ്

ഗുണ്ടാ സംഘങ്ങള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കുമെതിരെയുള്ള 828 criminals including Anti socials and other assailants have been arrested in Kerala in week. Thiruvanathapuram 248, Kochi 331
തിരുവനന്തപുരം: (www.kvartha.com 20.04.2017) ഗുണ്ടാ സംഘങ്ങള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കുമെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഏപ്രില്‍ ഒമ്പത് മുതല്‍ 15 വരെ 828 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 248 പേരും, കൊച്ചി റേഞ്ചില്‍ 331 പേരും, തൃശൂര്‍റേഞ്ചില്‍ 168 പേരും, കണ്ണൂര്‍റേഞ്ചില്‍ 81 പേരുമാണ് അറസ്റ്റിലായത്. ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം സിറ്റി 117, തിരുവനന്തപുരം റൂറല്‍ 46, കൊല്ലം സിറ്റി 60, കൊല്ലം റൂറല്‍ 18, പത്തനംതിട്ട 07, ആലപ്പുഴ 73, കോട്ടയം 45, ഇടുക്കി 21, കൊച്ചി സിറ്റി 98, എറണാകുളം റൂറല്‍ 94, തൃശൂര്‍ സിറ്റി 57, തൃശൂര്‍ റൂറല്‍ 50, പാലക്കാട് 44, മലപ്പുറം 17, കോഴിക്കോട്‌ സിറ്റി 13, കോഴിക്കോട്‌ റൂറല്‍ 17, കണ്ണൂര്‍ 15, വയനാട് 09, കാസര്‍ഗോഡ് 27. ഇതിന്റെ ഭാഗമായി 882കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള ജഛഇടഛആക്ട് പ്രകാരം 17 പേര്‍ അറസ്റ്റിലായി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഐ പി സി 366, 376 വകുപ്പുകള്‍ പ്രകാരം 17 പേര്‍ അറസ്റ്റിലായി. അബ്കാരി ആക്ട്, ലഹരി വസ്തു വിപണന വിരുദ്ധ നിയമം, കള്ളനോട്ട്, അനധികൃത മണല്‍ ഖനനം, എക്‌സ്‌പ്ലോസീവ്‌സ് ആക്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് 650 പേരുംഅറസ്റ്റിലായി.


ഗുണ്ട-റൗഡിലിസ്റ്റില്‍ പെട്ട് ഒളിവില്‍കഴിയുന്നവരും ക്രമസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നവരുമായി ഗുണ്ടകള്‍ ഉള്‍പ്പെടെ 53 പേര്‍ അറസ്റ്റിലായി. ഇതില്‍ 50 പേര്‍ അക്രമം, വധശ്രമം, കൊലപാതകം. തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി ഐ പി സി 326, 308, 307, 302, 356, 365 കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരാണ്.(Absconding history sheeters  3,  Sections 326, 308, 307 302 , 356 മിറ 365 50).

കവര്‍ച്ച, മോഷണം, കൊള്ളതുടങ്ങിയവയുമായി ബന്ധപ്പെട്ട് (ഐ.പി.സി 379, 380, 392, 394, 395, 397 സെക്ഷനുകള്‍) 43 പേര്‍ പിടിയിലായി. സി.ആര്‍.പി.സി 107 പ്രകാരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നല്ല നടപ്പിനുമായി 47 പേരുംഅറസ്റ്റിലായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: 828 criminals including Anti socials and other assailants have been arrested in Kerala in week. Thiruvanathapuram 248, Kochi 331, Thrissure 168 the number goes like this.