റിയാദ്: (www.kvartha.com 26.04.2017) സൗദി അറേബ്യയില്‍ രാജ്യസുരക്ഷയ്ക്ക് പ്രത്യേകകേന്ദ്രം രൂപവത്കരിക്കുന്നു. ഇതുസംബന്ധിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. സൗദിയിലെ പ്രഥമ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നിയമനം അംഗീകരിച്ച് രാജകല്‍പ്പനയും പുറപ്പെടുവിച്ചു.
മന്ത്രിസഭാ അഴിച്ചുപണി ഉള്‍പ്പെടെ 43 രാജകല്‍പ്പനകളാണ് കഴിഞ്ഞദിവസം പുറപ്പെടുവിച്ചത്. പുതുതായി നിയമിതരായ മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും രാജാവിനുമുന്നില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് റിയാദ് അല്‍ സലാമ കൊട്ടാരത്തിലായിരുന്നു സത്യപ്രതിജ്ഞ.
പുതുതായി രൂപവത്കരിച്ച രാജ്യസുരക്ഷാകേന്ദ്രം റോയല്‍ കോര്‍ട്ടിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മുഹമ്മദ് ബിന്‍ സാലിഹ് അല്‍ ഗുഫൈലിനെ നിയമിച്ചു. അയല്‍രാജ്യങ്ങളിലെ സംഘര്‍ഷങ്ങളും തീവ്രവാദഭീഷണിയും പരിഗണിച്ചാണ് രാജ്യസുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാഇല്‍ ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ അബ്ദുല്‍ മുഹ്‌സിനെ രാജാവിന്റെ ഉപദേഷ്ടാവായി നിയമിച്ചു. ഹാഇല്‍ ഗവര്‍ണറായി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഅദിനെ നിയമിച്ച് ഉത്തരവിറക്കി.
അതിനിടെ, ചെലവുചുരുക്കലിന്റെ ഭാഗമായി റദ്ദാക്കിയ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചത് സര്‍ക്കാര്‍ ജീവനക്കാര്‍ സ്വാഗതംചെയ്തു. സാമൂഹികമാധ്യമങ്ങള്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ തീരുമാനത്തെ അഭിനന്ദിച്ചു. യമെന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികര്‍ക്കും സൗദി അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന ഭടന്‍മാര്‍ക്കും രണ്ടുമാസം അധികശമ്പളം ബോണസായി വിതരണംചെയ്യും. സൗദി പാഠ്യപദ്ധതി അനുസരിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാര്‍ഷികപരീക്ഷ റമദാനുമുന്‍പ് പൂര്‍ത്തിയാക്കും. രാജാവിന്റെ മകന്‍ ഖാലിദ് ബിന്‍ സല്‍മാനെ അമേരിക്കന്‍ അംബാസഡറായി നിയമിച്ചതായും രാജകല്‍പ്പന പറയുന്നു.
Keywords: Saudi Royal Decrees Found National Security Center, Reverse Public Sector Pay Cuts, Riyadh, Saudi Arabia, Ministers, Protection, Terrorists, Threatened, Governor, Gulf, World.
മന്ത്രിസഭാ അഴിച്ചുപണി ഉള്‍പ്പെടെ 43 രാജകല്‍പ്പനകളാണ് കഴിഞ്ഞദിവസം പുറപ്പെടുവിച്ചത്. പുതുതായി നിയമിതരായ മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും രാജാവിനുമുന്നില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് റിയാദ് അല്‍ സലാമ കൊട്ടാരത്തിലായിരുന്നു സത്യപ്രതിജ്ഞ.
പുതുതായി രൂപവത്കരിച്ച രാജ്യസുരക്ഷാകേന്ദ്രം റോയല്‍ കോര്‍ട്ടിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മുഹമ്മദ് ബിന്‍ സാലിഹ് അല്‍ ഗുഫൈലിനെ നിയമിച്ചു. അയല്‍രാജ്യങ്ങളിലെ സംഘര്‍ഷങ്ങളും തീവ്രവാദഭീഷണിയും പരിഗണിച്ചാണ് രാജ്യസുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാഇല്‍ ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ അബ്ദുല്‍ മുഹ്‌സിനെ രാജാവിന്റെ ഉപദേഷ്ടാവായി നിയമിച്ചു. ഹാഇല്‍ ഗവര്‍ണറായി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഅദിനെ നിയമിച്ച് ഉത്തരവിറക്കി.
അതിനിടെ, ചെലവുചുരുക്കലിന്റെ ഭാഗമായി റദ്ദാക്കിയ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചത് സര്‍ക്കാര്‍ ജീവനക്കാര്‍ സ്വാഗതംചെയ്തു. സാമൂഹികമാധ്യമങ്ങള്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ തീരുമാനത്തെ അഭിനന്ദിച്ചു. യമെന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികര്‍ക്കും സൗദി അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന ഭടന്‍മാര്‍ക്കും രണ്ടുമാസം അധികശമ്പളം ബോണസായി വിതരണംചെയ്യും. സൗദി പാഠ്യപദ്ധതി അനുസരിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാര്‍ഷികപരീക്ഷ റമദാനുമുന്‍പ് പൂര്‍ത്തിയാക്കും. രാജാവിന്റെ മകന്‍ ഖാലിദ് ബിന്‍ സല്‍മാനെ അമേരിക്കന്‍ അംബാസഡറായി നിയമിച്ചതായും രാജകല്‍പ്പന പറയുന്നു.
Also Read:
ക്വാര്‍ട്ടേഴ്‌സില്‍ കയറി യുവതിയെ ഭീഷണിപ്പെടുത്തി; യുവാവിനെതിരെ കേസ്Keywords: Saudi Royal Decrees Found National Security Center, Reverse Public Sector Pay Cuts, Riyadh, Saudi Arabia, Ministers, Protection, Terrorists, Threatened, Governor, Gulf, World.