» » » » » » » കിണര്‍ കുഴിക്കുമ്പോള്‍ വെള്ളം കണ്ടില്ലെങ്കില്‍ സങ്കടപ്പെടേണ്ട; പച്ച ഓല കൊണ്ട് വെള്ളത്തിന്റെ സ്ഥാനം നിര്‍ണയിച്ച് ബിബിന്‍

തൃശൂര്‍: (www.kvartha.com 01.04.2017) കിണര്‍ കുഴിച്ച് വെള്ളം കിട്ടാതെ പണവും പ്രയത്‌നവും നഷ്ടപ്പെടുമെന്ന് ഭയക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസവും അതിശയവും ഒരുപോലെ നല്‍കിക്കൊണ്ട് 24കാരന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പച്ച ഓല കൊണ്ട് വെള്ളത്തിന്റെ സ്ഥാനം കൃത്യമായി നിര്‍ണയിച്ചു കൊണ്ട് ബിബിന്‍ വലരിയില്‍ എന്ന എന്‍ജിനീയറിങ് ഡിപ്‌ളോമ വിദ്യാര്‍ഥിയാണ് രംഗത്തെത്തിയിരിക്കുന്നത്.

ചാലക്കുടി രണ്ടുകൈയില്‍ വലരിയില്‍ ബേബിയുടെയും ആനീസിന്റെയും ഇളയ മകനായ ബിബിന്‍ വെള്ളാങ്ങല്ലൂര്‍ റോയല്‍ എന്‍ജിനിയറിങ് ആന്‍ഡ് പ്രൈവറ്റ് ഐ ടി ഐയില്‍ സിവില്‍ എന്‍ജിനിയറിങ് നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്. ആറു വര്‍ഷത്തിനിടെ മുന്നൂറിലധികം കിണറുകള്‍ക്ക് സ്ഥാനം നിര്‍ണയിച്ച ബിബിന് ഇതുവരെ പിഴച്ചിട്ടില്ലെന്ന് മാത്രമല്ല ഭൂഗര്‍ഭജലത്തിന്റെ ലഭ്യതയും ആഴവും ബിബിന്‍ കൃത്യമായി നിര്‍ണയിക്കുകയും ചെയ്യുന്നു.

18-ാം വയസില്‍ ചാലക്കുടി നായരങ്ങാടിയിലെ വിത്സന്റെ വീട്ടിലെ കിണറിന് സ്ഥാനം നിര്‍ണയിച്ചതില്‍ നിന്നായിരുന്നു ബിബിന്റെ തുടക്കം. മുമ്പ് എട്ട് കിണറും രണ്ട് കുഴല്‍ക്കിണറും കുഴിച്ചെങ്കിലും വെള്ളം ലഭിക്കാതിരുന്ന വിത്സന്റെ വീട്ടില്‍ ബിബിന്‍ നിര്‍ണയിച്ച സ്ഥാനത്ത് സമൃദ്ധമായി വെള്ളം ലഭിച്ചു എന്നത് അത്ഭുതമായാണ് നാട്ടുകാര്‍ കണക്കാക്കുന്നത്. ആദ്യഘട്ടത്തില്‍ പെന്‍ഡുലം ഉപയോഗിച്ച് സ്ഥാനം നിര്‍ണയിച്ചിരുന്ന ബിബിന്‍ പിന്നീട് രണ്ട് പച്ച ഓലകളുടെ ഉപയോഗത്തിലേക്ക് മാറുകയായിരുന്നു.

പച്ച ഓലയുടെ തുമ്പുവശം കൂട്ടിക്കെട്ടുകയും മറുവശം രണ്ട് കൈകളില്‍ വി ആകൃതിയില്‍ പിടിക്കുകയുമാണ് ബിബിന്‍ ചെയ്യാറുള്ളത്. വെള്ളമുള്ള സ്ഥലത്തെത്തിയാല്‍ കൂട്ടിക്കെട്ടിയ തുമ്പുവശം മുകളിലേക്ക് ഉയര്‍ന്നുവരുമെന്നാണ് ബിബിന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതൊന്നുമില്ലാതെയും ബിബിന്‍ നീരുറവ കണ്ടെത്തുന്നു.

ബിബിന്റെ ഫോണ്‍ നമ്പർ: 9846881163.

കടപ്പാട്: ദേശാഭിമാനിKeywords: Thrissur, Borewell, Well, Water, Student, Coconut Leaf, Chalakkudi, Underground Water, Engineering, Pendulum. 

About Kvartha Beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date