Follow KVARTHA on Google news Follow Us!
ad

1500 കോടി കെട്ടി വെച്ചില്ലെങ്കിൽ തിഹാർ ജയിലിൽ പോകേണ്ടി വരും; സഹാറ മേധാവിക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

1500 കോടി ഉടൻ കെട്ടി വെച്ചില്ലെങ്കിൽ തിഹാർ ജയിലിൽ പോകേണ്ടി വരുമെന്ന് സഹാറ മേധാവി Subrata Roy, the 68-year-old chief of the Sahara conglomerate will have to return to jail if he does not
ന്യൂഡല്‍ഹി: (www.kvartha.com 27.04.2017)1500 കോടി ഉടൻ കെട്ടി വെച്ചില്ലെങ്കിൽ തിഹാർ ജയിലിൽ പോകേണ്ടി വരുമെന്ന് സഹാറ മേധാവി സുബ്രത റോയിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.

ജൂണ്‍ 15 നകം കെട്ടി വെക്കാനാണ് കോടതിയുടെ നിർദ്ദേശം. എന്നാൽ ജൂൺ ജൂലൈ മാസങ്ങളിൽ 2000 കോടിയുടെ രണ്ട് ചെക്കുകൾ സബ്മിറ്റ് ചെയ്യാമെന്ന് സുബ്രത റോയി കോടതിയിൽ പറഞ്ഞു.

നിക്ഷേപകരെ വഞ്ചിച്ചുവെന്ന് കാണിച്ച്‌ സെബിയുടെ പരാതിയിലാണ് സഹാറ മേധാവിക്കെതിരെ നടപടിയെടുത്തത്. എകദേശം 24,000 കോടി രൂപയാണ് സഹാറ ഗ്രൂപ് നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ചിരുന്നത്. ഇതില്‍ 12,000 കോടി രൂപ സഹാറ തിരിച്ചടച്ചിരുന്നു. ബാക്കി വരുന്ന 12,000 കോടി രൂപ തിരിച്ചടക്കുന്നതിനായാണ് കോടതിയില്‍ നിയമപോരാട്ടം നടക്കുന്നത്.


നേരത്തെ സഹാറയില്‍ നിന്ന് പണം തിരിച്ച്‌ പിടിക്കുന്നതിന്റെ ഭാഗമായി പൂനെയിലെ കമ്പനിയുടെ ഉടമസ്ഥയിലുള്ള ആംബിവാലി ടൗണ്‍ഷിപ്പ് ലേലം ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 2014 ൽ നിക്ഷേപ തട്ടിപ്പിന് അറസ്റ് ചെയ്ത സുബ്രതാ റോയിയ്ക്ക് മാതാവിന്റെ സംസ്കാരത്തിൽ പങ്കെടുക്കാൻ കോടതി ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ഓരോ കാരണങ്ങൾ കൊണ്ട് അദ്ദേഹത്തിൻറെ ജാമ്യം നീട്ടി കൊണ്ട് പോയി.

Summary: Subrata Roy, the 68-year-old chief of the Sahara conglomerate will have to return to jail if he does not deposit 1,500 crores with the Supreme Court by June 15. The Sahara chief, who was arrested in 2014 and given bail last year,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)