» » » » » » » » » » 70 വർഷം മുസ്ലിംകളെ വഞ്ചിച്ചതിനുള്ള പാഠമാണ് ബി ജെ പിയുടെ യു പി തെരഞ്ഞെടുപ്പ് വിജയമെന്ന് ഉവൈസി

കിഷന്‍ഗഞ്ച് (ബിഹാര്‍): (www.kvartha.com 20.03.2017) ഉത്തര്‍പ്രദേശില്‍ ബി ജെ പി നേടിയ വിജയം കഴിഞ്ഞ 70 വര്‍ഷമായി മുസ്ലിംകളെ വഞ്ചിച്ചവര്‍ക്കുള്ള പാഠമാണെന്ന് ഓള്‍ ഇന്ത്യ മജ്്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ (എ ഐ എം ഐ എം) നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.

കിഷന്‍ഗഞ്ചില്‍ പര്യടനം നടത്തിയ ശേഷം പാര്‍ട്ടി ഓഫിസില്‍ വാര്‍ത്താസമ്മേളത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


ഉത്തര്‍പ്രദേശില്‍ തന്റെ പാര്‍ട്ടി ബി ജെ പിയെ സഹായിച്ചുവെന്ന ആരോപണത്തെ ഉവൈസി നിഷേധിച്ചു. തന്റെ പാര്‍ട്ടി മല്‍സരിക്കാത്ത ഉത്തരാഖണ്ഡിലേയും ഒഡീഷയിലേയും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മതനിരപേക്ഷത പ്രസംഗിക്കുന്ന മതനിരപേക്ഷ കക്ഷികള്‍ എന്തുകൊണ്ട് പരാജയപ്പെട്ടെന്ന് അദ്ദേഹം ചോദിച്ചു. മുസ്്‌ലിംകളുടെ ദുരിതത്തിന് ഈ പാര്‍ട്ടികള്‍ കാരണക്കാരാണെന്ന് സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ട് തുറന്നു കാണിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ആര് മുഖ്യന്ത്രിയായാലും അയാള്‍ ഭരണഘടനയും നിയമങ്ങളും അംഗീകരിക്കണം. ഒരുനാള്‍ ജനങ്ങള്‍ തന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്നും ഉവൈസി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: UPs BJP's succesful election result is the remind of persons who cheated Muslim community 70 years. He also added he did not support BJP and Narendra Modi during assembly election UP.

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date