Follow KVARTHA on Google news Follow Us!
ad

കാസർകോട് രാത്രി ബൈക്ക് യാത്ര നിരോധിച്ചു, സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകും: ജില്ലാ പോലീസ് മേധാവി

This is due to the present worst ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കാസർകോട് ജില്ലയിൽ ടു വീലർ യാത്രക്ക് നിയന്ത്രണം condition in district. Adding persons who are posting fault news through social media also would be faced the law.
കാസർകോട്: (www.kvartha.com 23.03.2017) ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കാസർകോട് ജില്ലയിൽ ടു വീലർ യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി. കൂടാതെ കാസർകോട്ടുണ്ടായ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെയും ഗ്രൂപ് അഡ്‌മിനെതിരേയും നടപടിയെടുക്കാനും തീരുമാനിച്ചു. ജില്ലാ പോലീസ് മേധാവി കെ ജി സൈമന്റെതാണ് അറിയിപ്പ്. വ്യാഴാഴ്ച (മാര്‍ച്ച് 23) മുതല്‍ രാത്രി 10 മണി മുതല്‍ രാവിലെ ആറുമണി വരെയാണ് മോട്ടോർ സൈക്കിൾ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലും ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുമാണ് മോട്ടോര്‍ ബൈക്കില്‍ യാത്ര ചെയ്യുന്നത് നിരോധിച്ചത്. നിരോധനം അവഗണിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് അറിയിച്ചു.


വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി വര്‍ഗ്ഗീയ വിദ്വേഷം നടത്തുന്നതും അനാവശ്യമായിട്ടുള്ളതും സത്യവിരുദ്ധമായിട്ടുള്ളതുമായ സന്ദേശങ്ങള്‍ അയക്കുന്നതും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അപ്രകാരമുള്ള എന്തെങ്കിലും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയോ അയക്കുകയോ ചെയ്യുന്നവര്‍ക്കെതിരെയും, ഗ്രൂപ്പ് അഡ്മിനെതിരെയും ശക്തമായ നടപടി സ്വീകരിക്കും.

വ്യാജപ്രചരണങ്ങളും വ്യാജ സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം പോലീസിനെ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേർത്തു.

നേരത്തെ കാസർകോട് പഴയ ചൂരിയില്‍ മദ്രസ അധ്യാപകൻ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് ചൊവാഴ്ച ജില്ലയിൽ  ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Summary: Two wheeler riding banned in Kasaragod till further notice. This is due to the present worst condition in district. Adding persons who are posting fault news through social media also would be faced the law.