Follow KVARTHA on Google news Follow Us!
ad

അത്യാവശ്യമായി ഒരാളെ വിളിക്കണമെന്നും പറഞ്ഞ് വിദ്യാർത്ഥിയുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ വാങ്ങി കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ അടിപിടിയായി, 17 വയസ്സുകാരനെ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ കുത്തി കൊന്നു

അത്യാവശ്യമായി ഫോൺ ചെയ്യണമെന്നും പറഞ്ഞ് 17 കാരന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങിThe Madurai city police on Thursday arrested three teenagers in connection with the murder of K Nagaraj
മധുര: (www.kvartha.com 17.03.2017) മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ച സംഘത്തെ നേരിടുന്നതിനിടെ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു അത്യാവശ്യമായി ഒരാളെ വിളിക്കണമെന്നും പറഞ്ഞ് ഫോൺ വാങ്ങി കടന്നു കളയാൻ ശ്രമിക്കുന്ന സംഘത്തെ തടയുന്നതിനിടെയാണ് വിദ്യാർത്ഥിക്ക് കുത്തേറ്റത്. പ്ലസ്‌ടു വിദ്യാർത്ഥിയായ കെ നാഗാരാജ് ആണ് കൊല്ലപ്പെട്ടത്. രാമായന്ദപുരം സ്വദേശികളായ 16 വയസ്സുള്ള ഒരാളും 17 വയസ്സുള്ള രണ്ട് പേരുമാണ് ഈ കടും കൈ ചെയ്തത്. മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം.

നാഗരാജ് വീട്ടുകാരുടെ കൂടെ ബന്ധു വീട്ടിൽ വന്നതായിരുന്നു. സംഭവ ദിവസം വീട്ടുകാർ ബൈക്കിൽ നേരത്തെ വീട്ടിലേക്ക് പോയി. പിന്നാലെ വിദ്യാർത്ഥി ഒരു ഷെയർ ഓട്ടോയിൽ സെന്റ് മേരീസ് പള്ളിയുടെ അടുത്തിറങ്ങിയ ശേഷം വീട്ടിലേക്ക് നടക്കുകയായിരുന്നു. അൽപ ദൂരം നടന്നപ്പോഴേക്കും മൂന്ന് പേർ നാഗാരാജിനെ തടയുകയും അത്യാവശ്യമായി വിളിക്കാൻ മൊബൈൽ ഫോൺ തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബാലൻസ് ഇല്ലെന്ന് പറഞ്ഞ് വിദ്യാർത്ഥി പോകാൻ ശ്രമിച്ചപ്പോൾ ഫോൺ മാത്രം തന്നാൽ മതിയെന്നും സിം വേറെ കയ്യിലുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതോടെ വിദ്യാർത്ഥി ഫോൺ കൊടുത്തു. എന്നാൽ മൊബൈൽ ഫോൺ കയ്യിൽ കിട്ടിയതോടെ മൂവരും രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെ സംഘത്തിലെ 16 കാരൻ കത്തിയുപയോഗിച്ച് നാഗരാജന്റെ തുടക്ക് കുത്തുകയായിരുന്നു. കുത്തേറ്റ് വീണ നാഗരാജ് അൽപ ദൂരം നടന്നെങ്കിൽ തളർന്നുവീഴുകയായിരുന്നു. രക്തം വാർന്നതിനെ തുടർന്ന് മരണപ്പെട്ടു.

സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസിന് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. 16 കാരൻ പത്താം ക്ലാസ് വിദ്യാർത്ഥിയും മറ്റു രണ്ട് പേർ ഇടക്ക് വെച്ച് പഠനം നിർത്തിയവരുമാണ്.


Summary: Three minors held for murdering Class 12 student in Madurai. The Madurai city police on Thursday arrested three teenagers in connection with the murder of K Nagaraj, a 17-year-old Class 12 student.