» » » » » » റെന്റിന് വാങ്ങിയ കാര്‍ അപകടത്തില്‍ പെട്ടു; നഷ്ടപരിഹാരം നല്‍കിയിട്ടും പണം ചോദിച്ച് സംഘത്തിന്റെ ഭീഷണി തുടര്‍ന്നു, ബിരുദ വിദ്യാര്‍ത്ഥി ജീവിതമവസാനിപ്പിച്ചു

കണ്ണൂര്‍: (www.kvartha.com 20.03.2017) വാടകയ്ക്ക് വാങ്ങിയ കാര്‍ അപകടത്തില്‍പെട്ടതിന്റെ നഷ്ടപരിഹാരം നല്‍കിയിട്ടും കൂടുതല്‍ പണം ആവശ്യപ്പെട്ട് കൊണ്ട് സംഘത്തിന്റെ ഭീഷണി തുടര്‍ന്നതോടെ ബിരുദ വിദ്യാര്‍ത്ഥി ജീവനൊടുക്കി. വളക്കൈ നെടുമുണ്ട കുരിശുപള്ളിക്കടുത്ത് കട്ടപ്പറമ്പിലെ അളമുഖത്ത് ടോണി ആന്റണി (20) ആണ് തിങ്കളാഴ്ച രാവിലെ വീട്ടുപറമ്പിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ചത്. കണ്ണൂര്‍ പാരലല്‍ കോളജിലെ അവസാന വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ്.


രണ്ട് മാസം മുമ്പ് കുറുമാത്തൂരിലെ അംഗീകാരമില്ലാത്ത റെന്റ് എ കാര്‍ നടത്തിപ്പ് സംഘത്തില്‍ നിന്നും ടോണി കാര്‍ വാടകയ്‌ക്കെടുത്തിരുന്നു. എന്നാല്‍ ടോണിയുടെ കൈവശമിരിക്കെ കാര്‍ അപകടത്തില്‍ പെടുകയും വണ്ടിയുടെ മുന്‍ ഭാഗത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇതിന്റെ നഷ്ട പരിഹാരമായി യുവാവ് പണം കൊടുത്തിരുന്നു. എന്നാല്‍ സംഘം 75,000 രൂപ കൂടി വേണമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയതായാണ് പരാതി.

ഫോണിലൂടെയും നേരിട്ടും ഭീഷണി തുടര്‍ന്ന സംഘം സ്‌കൂളിലും വന്നതോടെ വീട്ടുകാരെ അറിയിച്ച ശേഷം 20,000 രൂപ കൂടി ടോണി സംഘത്തിന് നല്‍കിയതായി തളിപ്പറമ്പിലെ മക്തബ് പത്രം റിപോര്‍ട്ട് ചെയ്തു. പക്ഷെ സംഘം പിന്തിരിയാതെ ഭീഷണി തുടര്‍ന്നതിനാല്‍ വീട്ടുപറമ്പിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Student end life after rent a car gang threatened for money. Toni Antony student of B com final year in Private college dies after continues threatening and intimation of rent a car business gang.

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date