Follow KVARTHA on Google news Follow Us!
ad

ഇരു കാലുകളും നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും? ജീവിതം അവസാനിച്ചെന്ന് കരുതി തളർന്നിരിക്കുന്നതിന് പകരം ഈ പെൺകുട്ടി പൊരുതി നേടിയെടുത്തത് അത്ഭുതപ്പെടുത്തുന്ന വിജയം

ഒരുപാട് കേട്ടിട്ടുള്ളതാണെങ്കിൽ വീണ്ടും വീണ്ടും തെളിയിക്കപ്പെട്ട കൊണ്ടിരിക്കുന്ന ഒന്നാണ് ആത്മ വിശ്വാസം In an instance of triumph of will over circumstances, Raushan Jawwad, the fiesty 24-year-old from Jogeshwari
മുംബൈ: (www.kvartha.com 03.03.2017) ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും തെളിയിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒന്നാണ് ആത്മ വിശ്വാസം എങ്ങനെ ഒരാളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത്. ഒരു അസുഖവും വരാത്ത നൂറ് ശതമാനം ആരോഗ്യവാന്മാരായ ആളുകൾ പോലും അനാവശ്യമായി ദൈവത്തെ ശപിച്ച് കൊണ്ടിരിക്കുന്ന ഈ ലോകത്ത് ഈ പെൺകുട്ടിയുടെ ജീവിതമൊന്ന് അറിയുക തന്നെ വേണം. ഇരുകാലുകളും നഷ്ട്ടപ്പെട്ട യുവതി തളർന്ന് പോകാതെ എം ബി ബി എസ് പഠനം പൂർത്തിയാക്കി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. മുംബൈ ജോഗേശ്വരി സ്വദേശി റൗഷാൻ ജവാദ് (24) ആണ് പ്രതിസന്ധികളെ തരണം ചെയ്തു വിജയം കൈവരിച്ച അത്ഭുത പ്രതിഭ.
She lost her legs but not will to be a doctor. In an instance of triumph of will over circumstances, Raushan Jawwad, the fiesty 24-year-old from Jogeshwari who lost both her legs to a train accident in 2008 and later moved the Bombay high court to study medicine.

ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായ പെൺകുട്ടിക്ക് ഡോക്ടറാകണമെന്നുള്ള ആഗ്രഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. ആ സ്വപ്നം നിറവേറ്റുന്നതിനായി നല്ല രീതിയിൽ പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് വിധി റൗഷാന് മുമ്പിൽ വിലങ്ങ് തടിയായി നിന്നത്. ഒരു ട്രെയിനപകടത്തിൽ ഇരു കാലുകളും നഷ്ടപ്പെട്ട റൗഷാൻ പിന്നെ ശാരീരികമായും മാനസികമായും ജീവിതത്തിലേക്ക് തിരിച്ച് വരാൻ ഒരു വർഷമെടുത്തു. തുടർന്ന് സ്വപ്നങ്ങളെ പൊടി തട്ടി എൻട്രൻസ് പരീക്ഷക്ക് തയ്യാറെടുക്കുമ്പോഴാണ് മറ്റൊരു പ്രശ്നം പൊങ്ങി വന്നത്. 70 ശതമാനത്തിന് മുകളിൽ അംഗ വൈകല്യമുള്ള ആളുകൾക്ക് ഡോക്റ്ററാകാൻ കഴിയില്ലെന്ന് നിയമമുണ്ടത്രെ. മെഡിക്കൽ പരിശോധനയിൽ റൗഷാന് 88 ശതമാനം അംഗ വൈകല്യമുണ്ടെന്ന് വ്യക്തമായതോടെ സ്വപ്നങ്ങൾ തകർന്നെന്ന് കരുതിയെങ്കിലും അതിൽ തളരാതെ വിദ്യാർത്ഥിനി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. എൻട്രൻസ് പരീക്ഷ ജയിച്ചാലും പെൺകുട്ടിക്ക് ഡോക്ടറായി പഠിക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് സർക്കാർ കണ്ടെത്തലിനെ ചോദ്യം ചെയ്താണ് വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചത്. കാൽ തകർന്നെങ്കിലും സ്വപ്നങ്ങൾ ബാക്കി വെച്ച റൗഷാന് പക്ഷെ കോടതി വിധി അനുകൂലമായി. കോടതിയിൽ വരാൻ കഴിയുന്ന കുട്ടിക് ക്ലാസിൽ വരാൻ കഴിയുമെന്നും അവളെ ഡോക്ടറാകാൻ അനുവദിക്കണമെന്നും ജഡ്ജിയായ മോഹിത് ഷാ വിധിച്ചു.
'ദൈവത്തിനും വീട്ടുകാർക്കും നന്ദി പറയുന്ന യുവതി തന്റെ വിജയത്തിൽ സഹപാഠികൾക്കുള്ള പങ്കും വിസ്മരിക്കുന്നില്ല. ഗ്രാമത്തിലെ പാവപ്പെട്ടവർക്ക് വേണ്ടി ഒരു ആശുപത്രി തുടങ്ങണമെന്നാണ് റൗഷാന്റെ ആഗ്രഹം. ഈ സന്തോഷത്തിൽ മതിമറക്കാതെ അടുത്ത സ്വപ്നമായ എം ഡി പഠിക്കുന്നതിനായി എൻട്രൻസ് പരീക്ഷക്കൊരുങ്ങുകയാണ് യുവതി ഇപ്പോൾ.



പച്ചക്കറി കട നടത്തുന്ന പിതാവും, മാതാവും ഒരു സഹോദരനും സഹോദരിയുമടങ്ങുന്നതാണ് യുവതിയുടെ കുടുംബം. ഈ വാർത്ത പ്രചരിച്ചത് മുതൽ ഒരുപാടാളുകൾ പെൺകുട്ടിയെ സഹായിക്കാനായി മുന്നോട്ട് വരുന്നുണ്ട്. ഇവർക്ക് ഒരു ബാങ്ക് അകൗണ്ട് പോലുമില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

2008 ലാണ് തിരക്കുള്ള മുംബൈ സബർബൻ ട്രെയിനിൽ നിന്നും റൗഷാൻ തെറിച്ചു വീണത്. അന്ധേരി സ്റ്റേഷന് സമീപമുള്ള ട്രാക്കിൽ വീണ റൗഷാന്റെ ഇരു കാലുകളിലൂടെയും ട്രെയിൻ കയറിയിറങ്ങുകയായിരുന്നു.


Summary: She lost her legs but not will to be a doctor. In an instance of triumph of will over circumstances, Raushan Jawwad, the fiesty 24-year-old from Jogeshwari who lost both her legs to a train accident in 2008 and later moved the Bombay high court to study medicine.