Follow KVARTHA on Google news Follow Us!
ad

ഷാർജയിൽ മലയാളി പെൺകുട്ടി ഫ്‌ളാറ്റിൽ നിന്ന് വീണ് മരിച്ചു

ഷാർജയിൽ മലയാളി വിദ്യാർത്ഥിനി ഫ്‌ളാറ്റിൽ നിന്ന് വീണ് മരിച്ചു. തൃശൂർ ചാലക്കുടി അന്നമനട സ്വദേശി A 16-year-old Indian girl died on the spot after she jumped off the seventh floor of her building in
ഷാർജ: (www.kvartha.com 21.03.2017) ഷാർജയിൽ മലയാളി വിദ്യാർത്ഥിനി ഫ്‌ളാറ്റിൽ നിന്ന് വീണ് മരിച്ചു. തൃശൂർ ചാലക്കുടി അന്നമനട സ്വദേശി മേനോക്കിൽ അജയ കുമാറിന്റെ മകൾ അശ്വതി(16) യാണ് മരിച്ചത്. ഷാർജ ഇന്ത്യൻ സ്‌കൂളിൽ ഗ്രേയ്‌ഡ്‌ 11 വിദ്യാർത്ഥിനിയാണ്. അൽ മജാസ് ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിൽ തിങ്കൾ ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം.

തിങ്കളാഴ്ച ഉച്ചക്ക് 12.30 ന് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ആംബുലൻസും സ്ഥലത്തെത്തിയെങ്കിലും തലക്കേറ്റ മാരക മുറിവ് കാരണം പെൺകുട്ടി മരണപ്പെട്ടിരുന്നു. ഏഴാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നാണ് കുട്ടി താഴെ വീണത്.


അതേസമയം സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രഥാമിക അന്വേഷണത്തിൽ വ്യക്തമായത്. അമ്മക്ക് ഗിഫ്റ്റ് വാങ്ങി കൊടുക്കാൻ പെൺകുട്ടി അച്ഛനോട് പണം ചോദിച്ചിരുന്നെന്നും ഇത് നൽകാത്തതിനെ തുടർന്ന് വഴക്കിട്ടതായി പോലീസ് പറഞ്ഞു. ഇതിൽ മനോ വിഷമം അനുഭവപ്പെട്ട പെൺകുട്ടി പെട്ടെന്ന് ബാൽക്കണിയിൽ നിന്ന് ചാടുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതശരീരം നാട്ടിലേക്ക് കൊണ്ട് പോകും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Sharjah teenager commits suicide after tiff with her dad. A 16-year-old Indian girl died on the spot after she jumped off the seventh floor of her building in Al Majaz area. The police's initial investigation revealed she committed suicide after a heated argument with her father.