Follow KVARTHA on Google news Follow Us!
ad
Posts

എ ബി വി പിയുടെ പാര്‍സല്‍ സമ്മാനം സെക്രട്ടറിയേറ്റിനെ നടുക്കി; സാരി ചുറ്റിയ സമ്മാനം അയച്ചത് സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നിലപാടില്‍ രോഷം പ്രകടിപ്പിച്ച്

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്റെ ഓഫീസില്‍ പാഴ്‌സല്‍ ബോംബുണ്ടെന്ന Thiruvananthapuram, Secretariat, Bomb, Parcel
തിരുവനന്തപുരം: (www.kvartha.com 14.03.2017) മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്റെ ഓഫീസില്‍ പാഴ്‌സല്‍ ബോംബുണ്ടെന്ന സന്ദേശം ഏവരെയും പരിഭ്രാന്തരാക്കി. നിയമസഭാ സമ്മേളനത്തിനിടയില്‍ പെട്ടെന്ന് ലഭിച്ച ജാഗ്രതാ നിര്‍ദ്ദേശം ഉദ്യോഗജനകമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

പാഴ്‌സല്‍ ബോംബുണ്ടെന്ന സന്ദേശം ലഭിച്ചതോടെ ബോംബ് സ്‌ക്വാഡും അഗ്നിശമനസേനയും പോലീസ് കമാന്റോകളും പരിശോധന നടത്തി. എന്നാല്‍ സ്ത്രീ വിരുദ്ധ മുഖമുള്ള സര്‍ക്കാര്‍ സാരിയുടുത്ത് നടക്കുക എന്ന കുറിപ്പിന്റെ കൂടെ മൂന്ന് സാരികളാണ് പാഴ്‌സലില്‍ ഉണ്ടായിരുന്നത്. എ ബി വി പിയുടെ സമ്മാനം അല്‍പനേരം സെക്രട്ടറിയേറ്റിനെയാകെ നടുക്കി.


ബോംബ് സന്ദേശം നല്‍കി നിമിഷനേരത്തിനുള്ളില്‍ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം സെക്രട്ടറിയേറ്റിലെ സുരക്ഷാപാളിച്ചകളാണ് ബോംബ് വെക്കാന്‍ കാരണമെന്നുള്ള ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു.

സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന ചര്‍ച്ചയ്ക്കിടയിലാണ് എ ബി വി പിയുടെ പാഴ്‌സല്‍ സമ്മാനം സെക്രട്ടറിയേറ്റിലെത്തിയത്.

Summary: Secretariate vitnessed Parcel saree bomb as gift of ABVP

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Secretariat, Bomb, Parcel, ABVP, Government, Saree, Discursion, Chief Minister, Fire Force, Bomb Scquard, Security, Private Secratary.