Follow KVARTHA on Google news Follow Us!
ad

കര്‍ഷകര്‍ക്ക് പ്രത്യാശ; ചൂട് കാലാവസ്ഥയിലും പാല് തരുന്ന റബര്‍മരം വരുന്നു

സംസ്ഥാനത്തെ ചൂട് നാള്‍ക്ക് നാള്‍ കൂടുന്നതില്‍ അതിനെ പ്രതിരോധിച്ച് കൂടുതല്‍ ഉത്‌ലാദനം Kottayam, Researchers, News, Kerala,
കോട്ടയം: (www.kvartha.com 20.03.2017) സംസ്ഥാനത്തെ ചൂട് നാള്‍ക്ക് നാള്‍ കൂടുന്നതില്‍ അതിനെ പ്രതിരോധിച്ച് കൂടുതല്‍ ഉത്‌ലാദനം ഉള്ള റബര്‍ വരുന്നു. ചൂടുള്ള കാലാവസ്ഥക്കും പറ്റിയ റബറിനം വളര്‍ത്തിയെടുക്കാനുമുള്ള ഗവേഷണമാണ് നടന്നുവരുന്നത്. കോട്ടയത്തെ ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രത്തിലാണ് ഇത് ആരംഭിച്ചത്. ഇന്ത്യയിലെ മഴ കുറഞ്ഞ ഭാഗങ്ങളിലേക്കും റബര്‍കൃഷി വ്യാപിപ്പിക്കാന്‍ സഹായിക്കുന്ന കണ്ടെത്തലാകുമിത്.


അടുത്തിടെ, അസമിലെ തണുപ്പുള്ള പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ ആര്‍.ആര്‍.ഐ. 208 എന്നയിനം ഗവേഷണകേന്ദ്രം വളര്‍ത്തിയെടുത്തിരുന്നു. വിവിധയിനം റബറുകളുടെ ഗുണങ്ങള്‍ ചേര്‍ത്തും ദോഷങ്ങള്‍ പരമാവധി ഒഴിവാക്കിയുമാണ് പുതിയത് വളര്‍ത്തിയെടുക്കുന്നത്. ബഡ്ഡിങ്ങിലൂടെ ഇത് സാധ്യമാക്കുന്നു. മുമ്പ് ഉണ്ടായിരുന്ന നാടന്‍ റബ്ബറിനേക്കാള്‍ പലമടങ്ങ് ഉല്‍പ്പാദനശേഷിയുള്ളതാണ് രാജ്യത്ത് വളര്‍ത്തിയെടുത്ത ആര്‍.ആര്‍.ഐ 105 എന്ന ഇനം.

പിന്നീട് ആര്‍.ആര്‍.ഐ 400 സീരീസിലുള്ള ഇനങ്ങളും വികസിപ്പിച്ചു. മുമ്പ്, പുതിയ ഇനം വളര്‍ത്തിയെടുത്ത് കൃഷിക്ക് നല്‍കാന്‍ 23 വര്‍ഷംവരെ എടുത്തിരുന്നു. ഗവേഷണങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രത്തില്‍ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ മോളിക്കുലര്‍ ബയോളജി ആന്‍ഡ് ബയോ ടെക്‌നോളജി കേന്ദ്രം തുടങ്ങി. രണ്ട് വര്‍ഷത്തിനിടയില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് അത്യുത്പാദനശേഷിയുള്ള 44 റബറിനങ്ങള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്.


Also Read:
വാന്‍ തടഞ്ഞ് ദമ്പതികളെ ആക്രമിച്ചു; ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Rubber board itnroduce new rubber tree, Kottayam, Researchers, News, Kerala.