Follow KVARTHA on Google news Follow Us!
ad

റിയാസ് മൗലവി വധം: പ്രതികളില്‍ രണ്ട് പേര്‍ സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍, കൊലയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടക എം പി കാസര്‍കോട്ട് നടത്തിയ പ്രസംഗത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി

പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (30) അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ Kasaragod, Kerala, Trending, Investigates, Police, RSS, BJP, Murder, Accused, Riyas Maulavi murder:
കാസര്‍കോട്: (www.kvartha.com 25.03.2017) പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (30) അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളില്‍ രണ്ട് പേര്‍ ആര്‍ എസ് എസിന്റെ സജീവ പ്രവര്‍ത്തകരാണെന്ന് വിവരം. കുഡ്‌ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), കേളുഗുഡെ മാത്തയിലെ നിധിന്‍ (19), കേളുഗുഡെ ഗംഗൈയിലെ അഖിലേഷ് (25) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.


ഇതില്‍ ഒന്നാം പ്രതിയായ അജേഷ് എന്ന അപ്പുവിന്റെ ആര്‍ എസ് എസ് വേഷത്തിലുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മൂന്നാം പ്രതി കേളുഗുഡെ ഗംഗൈയിലെ അഖിലേഷും ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആണെന്നാണ് വിവരം. തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പിയുടെ തൊപ്പിയണിഞ്ഞുള്ള അജേഷിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു വരികയാണ്. കണ്ണൂരില്‍ ഒരു ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബി ജെ പി നടത്തിയ സംസ്ഥാന ഹര്‍ത്താലില്‍ കാസര്‍കോട്ട് നടന്ന പ്രകടനത്തില്‍ അജേഷും പങ്കെടുത്തിരുന്നു. അന്നുണ്ടായ അക്രമ സംഭവങ്ങളില്‍ അജേഷ് പങ്കെടുത്തിരുന്നെങ്കിലും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നില്ല. ഹര്‍ത്താല്‍ ദിനത്തില്‍ കറന്തക്കാട്ട് വെച്ച ബൈക്ക് യാത്രക്കാരനെ ചവിട്ടി വീഴ്ത്തിയതും അജേഷായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ പരാതിയൊന്നും ഇല്ലാത്തതിനാല്‍ അന്ന് അജേഷിനെതിരെ പോലീസ് കേസെടുത്തിരുന്നില്ല.

അതേസമയം കൊലയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് താളിപ്പടുപ്പില്‍ നടന്ന കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്ത കര്‍ണാടകയിലെ ഒരു എം പി നടത്തിയ വിദ്വേഷ പ്രസംഗം പ്രതികള്‍ക്ക് പ്രേരണയായി എന്ന ആരോപണത്തെ തുടര്‍ന്ന് എം പി നടത്തിയ പ്രസംഗത്തിന്റെ സി ഡി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കബഡി ടൂര്‍ണമെന്റ് ലൈവായി യുട്യൂബിലും, പ്രദേശിക ചാനലിലും സംപ്രേഷണം ചെയ്തിരുന്നു. പ്രസംഗം പരിശോധിച്ച് തുടര്‍ നടപടിയെടുക്കാനാണ് പോലീസ് തീരുമാനം. ഈ കബഡി ടൂര്‍ണമെന്റിനിടയില്‍ മോഷ്ടിച്ച ബൈക്കില്‍ ചൂരിയിലെത്തിയ അജേഷും സുഹൃത്തുക്കളും അവിടെ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഈ സമയം ചൂരിയില്‍ ഷട്ടില്‍ ടൂര്‍ണമെന്റ് നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ പോലീസ് ഇടപെട്ടത് കൊണ്ട് അന്ന് സംഘം പിന്തിരിഞ്ഞു. ഇതിന് ശേഷം നാട്ടില്‍ വലിയ രീതിയിലുള്ള സംഘര്‍ഷം ലക്ഷ്യമിട്ടാണ് പ്രതികള്‍ ഒരു പ്രശ്‌നത്തിലും ഇടപെടാത്ത നിരപരാധിയായ റിയാസ് മൗലവിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പ്രതികള്‍ക്ക് ബി ജെ പിയുമായോ, ആര്‍ എസ് എസുമായോ ബന്ധമില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

റിയാസ് വധക്കേസില്‍ ഐ പി സി 302 വകുപ്പ് പ്രകാരം കൊലക്കുറ്റം, 153 (എ) വകുപ്പ് പ്രകാരം വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമം, 201 വകുപ്പ് പ്രകാരം തെറ്റിദ്ധാരണ പരത്തല്‍, തെളിവ് നശിപ്പിക്കല്‍, ഐ പി സി 34 വകുപ്പ് പ്രകാരം സംഘടിത കുറ്റകൃത്യം നടത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനിടെ പ്രതികള്‍ മദ്യലഹരിയില്‍ കൃത്യം നിര്‍വഹിച്ചുവെന്നാണ് പോലീസ് ഭാഷ്യം. ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നു. വളരെ ആസൂത്രിതവവും നാട്ടില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ഗൂഡാലോചനയുടെയും ഫലമായി നടത്തിയ കുറ്റകൃത്യത്തെ നിസാരമാക്കി മദ്യലഹരിയില്‍ നടത്തിയ ഒരു സാധാരണ സംഭവമാക്കി പോലീസ് ചിത്രീകരിക്കുവെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

അതിനിടെ ശനിയാഴ്ച ഉച്ചയോടെ കാസര്‍കോട് ചൗക്കി പെരിയടുക്കയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വാള്‍, ഇരുമ്പ് വടി, മരവടി തുടങ്ങിയ മാരകായുധങ്ങള്‍ കണ്ടെടുത്തു. പെരിയടുക്ക കോളനിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് പോലീസ് ആയുധം പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ സി ആര്‍ പി സി 102 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News: 

മദ്രസ അധ്യാപകന്‍ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍

മദ്രസാ അധ്യാപകനെ പള്ളിയില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ മൂന്നുപ്രതികള്‍ അറസ്റ്റില്‍

റിയാസ് മൗലവിയുടെ കൊലയ്ക്ക് പ്രേരണയായത് കളിസ്ഥലത്തെ മര്‍ദനം; പ്രതികളില്‍ ഒരാളുടെ 2 പല്ല് കൊഴിഞ്ഞു

കാസര്‍കോട്ട് വീണ്ടും വ്യാജപ്രചരണം; ശക്തമായി നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ്


മദ്രസ അധ്യാപകന്റെ കൊല: പോലീസിന് പൊന്‍തൂവലായി ആ വാര്‍ത്ത ഉടന്‍; പ്രതികള്‍ പിടിയില്‍

ഉത്തര്‍പ്രദേശിലും മംഗളൂരുവിലും പരീക്ഷിച്ച വര്‍ഗീയ ധ്രൂവീകരണം കാസര്‍കോട്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നു

ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും നിരവധി കേസുകള്‍; ആയിരത്തോളം പ്രതികള്‍

റിയാസ് മൗലവിയുടെ കൊലപാതകം: കുടുംബം മുഖ്യമന്ത്രിയെ കണ്ടു; അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കിലും ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലും രാത്രി ബൈക്ക് യാത്ര നിരോധിച്ചതായി പോലീസ്‌ ചീഫ്

റിയാസ് മൗലവിക്ക് ആയിരങ്ങളുടെ യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിക്കാൻ ചൂരി ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും മതനേതാക്കളും ഉൾപ്പടെ കാസർകോട് നിന്ന് കുടകിലെത്തിയത് നിരവധിപേർ

കാസര്‍കോട്ട് സമാധാനം പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണം; പോലീസ് നടപടിക്കെതിരെയും വിമര്‍ശനം

കാസര്‍കോട്ട് തകര്‍ക്കപ്പെട്ടത് മൂന്ന് ജ്വല്ലറികളും കടകളും; പ്രതിഷേധം ശക്തം

പോലീസ് സംഘം കടകള്‍ ആക്രമിച്ചെന്ന് ആരോപണം; എരിയാലില്‍ വ്യാപാരിഹര്‍ത്താല്‍

ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് ആത്മധൈര്യം പകരാന്‍ പോലീസ് മുന്നിട്ടിറങ്ങണം: ഇബ്രാഹിം ഫൈസി ജെഡിയാര്‍

ഹര്‍ത്താലിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ കാസര്‍കോട്ട് 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മുന്‍കരുതലായി പതിനെട്ടുപേര്‍ അറസ്റ്റില്‍

മദ്രസാ അധ്യാപകന്റെ കൊലപാതകം; പ്രത്യേക സംഘം അന്വേഷണം തുടങ്ങി

കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ബി ജെ പി

മദ്രസ അധ്യാപകന്റെ കൊലപാതകം; മരണ കാരണം ആഴത്തിലുള്ള മൂന്ന് മുറിവുകള്‍, അക്രമികള്‍ ഉപയോഗിച്ചത് ഒരേതരം ആയുധം, മൃതദേഹം മടിക്കേരിയിലെത്തിച്ചു

മദ്രസ അധ്യാപകന്റെ കൊല: ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ, പ്രതികളെ കുറിച്ച് തെറ്റായ രീതിയില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് കലക്ടര്‍

കൊല്ലപ്പെട്ട മദ്രസ അധ്യാപകന്റെ മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ലീഗ് നേതാക്കളും ജില്ലാ പോലീസ് കാര്യാലയത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു

മദ്രസ അധ്യാപകന്റെ കൊലപാതകം: അയല്‍വാസിയുടെ പരാതിയില്‍ കേസെടുത്തു; അന്വേഷണം കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്; കൊലയ്ക്ക് ശേഷം വൈദുതി ബന്ധം വിച്ഛേദിച്ചതായും സംശയം
റിയാസ് മൗലവിയുടെ കൊലപാതകം: ജില്ലാകലക്ടര്‍ സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ചു


കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തശക്തികളെ കണ്ടെത്തണം: എന്‍ എ നെല്ലിക്കുന്ന്

മദ്രസ അധ്യാപകന്റെ കൊലപാതകം: മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി, എ ഡി ജി പി രാജേഷ് ദിവാന്‍ കാസര്‍കോട്ടെത്തി

മദ്രസ അധ്യാപകന്റെ കൊലപാതകം: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ചൊവ്വാഴ്ച മുസ്ലിം ലീഗ് ഹര്‍ത്താല്‍

പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍

മദ്രസ അധ്യാപകനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി


Keywords: Kasaragod, Kerala, Trending, Investigates, Police, RSS, BJP, Murder, Accused, Riyas Maulavi murder: inquiry about Karnataka MP's speech.