Follow KVARTHA on Google news Follow Us!
ad

അരിവില വര്‍ധന: നിയമസഭയില്‍ ഭരണപക്ഷ - പ്രതിപക്ഷ ബഹളം; വിലവര്‍ധനയ്ക്ക് കാരണം കേന്ദ്രവിഹിതം ലഭിക്കാത്തത്

അരിവില വര്‍ധനയില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ ഭരണപക്ഷ - പ്രതിപക്ഷ ബഹളം.Thiruvananthapuram, Notice, News, Politics, Bengali, Resignation, Chief Minister, Pinarayi vijayan, Allegation, Kerala,
തിരുവനന്തപുരം: (www.kvartha.com 01.03.2017) അരിവില വര്‍ധനയില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ ഭരണപക്ഷ - പ്രതിപക്ഷ ബഹളം. അരിവില വര്‍ധന സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസാണ് ബഹളത്തിനിടയാക്കിയത്.

മുസ്‌ലിം ലീഗ് എം.എല്‍.എ എ. ഉമ്മര്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിനിടെ ഭരണപക്ഷം ബഹളം വെക്കുകയായിരുന്നു. വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് ഉമ്മര്‍ പറഞ്ഞു. അതിനിടെ അരിവില കൂടിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. 

അരിവില വര്‍ധന തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ മാര്‍ഗം സ്വീകരിക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. മാത്രമല്ല വരള്‍ച്ച മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടപടി എടുക്കാന്‍ ശ്രമിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതാണ് ബഹളത്തിനിടയാക്കിയത്.
എന്നാല്‍ കേരളത്തിലേക്ക് പ്രധാനമായും അരിയെത്തുന്നത് ആന്ധ്രയില്‍ നിന്നാണെന്നും അവിടെ മണ്‍സൂണിന്റെ കുറവുമൂലം വരള്‍ച്ച ബാധിച്ചതും കേന്ദ്രം ഭക്ഷ്യ വിഹിതം വെട്ടിക്കുറച്ചതുമാണ് വില വര്‍ധനക്കിടയാക്കിയതെന്നും ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍ മറുപടി നല്‍കി. 21ശതമാനം വിലവര്‍ധനയുണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച മന്ത്രി അതിനുവേണ്ട നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും അവകാശപ്പെട്ടു. 


വരുംദിവസങ്ങളില്‍ അരിയുടെ വിലയില്‍ കുറവുണ്ടാകുമെന്നും 1000 മെട്രിക് ടണ്‍ അരി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറാകാത്തതാണ് ബഹളത്തിന് വഴിവെച്ചത്. വരള്‍ച്ച മുന്‍കൂട്ടി കണ്ട് ബംഗാളില്‍ നിന്ന് അരിയെത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ ബംഗാളില്‍ നിന്നുമാത്രമല്ല, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അരി കൊണ്ടുവരണമെന്നും അടിയന്തരപ്രമേയത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് അരിവില കൂടാന്‍ കാരണം അര്‍ഹമായ അരി വിഹിതം നല്‍കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയാണെന്നും അല്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച കൊണ്ടല്ലെന്നും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നല്‍കി.

കേരളത്തിന് അര്‍ഹമായ അരിവിഹിതം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി സംഘം കേന്ദ്രത്തെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Also Read:
സി ഐയുടെ ഡ്രൈവറെ ആക്രമിച്ചെന്ന് പരാതി; നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Rice price; dispute Kerala assembly, Thiruvananthapuram, Notice, News, Politics, Bengali, Resignation, Chief Minister, Pinarayi vijayan, Allegation, Kerala.