Follow KVARTHA on Google news Follow Us!
ad

ഉത്തർ പ്രദേശിൽ രാമരാജ്യം യാഥാർഥ്യമാക്കുക എന്നതാണ് യോഗിയുടെ പ്രഥമ ലക്ഷ്യമെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ

ഉത്തർ പ്രദേശിൽ രാമ രാജ്യം സ്ഥാപിക്കുകയെന്നതാണ് മുഖ്യമന്ത്രയി യോഗിയുടെ K Surendran BJp Kerala's state Secretary shares his view about ramarajyam
കോഴിക്കോട്: (www.kvartha.com 20.03.2017) ഉത്തർ പ്രദേശിൽ രാമരാജ്യം സ്ഥാപിക്കുകയെന്നതാണ് മുഖ്യമന്ത്രി യോഗിയുടെ ലക്ഷ്യമെന്നും അതിനാണ് അദ്ദേഹത്തെ നിയോഗിച്ചിട്ടുള്ളതെന്നും ബി ജെ പി നേതാവ്‌ കെ സുരേന്ദ്രൻ പറഞ്ഞു. യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാക്കിയതിനെതിരെ തൽപ്പരകക്ഷികൾ നടത്തുന്ന കുപ്രചരണം വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്ക് വെച്ചത്.

ഫെസ്യ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം

'യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാക്കുന്നതിനെതിരെ തൽപ്പരകക്ഷികൾ നടത്തുന്ന കുപ്രചാരണം വിലപ്പോവുമെന്ന് കരുതേണ്ട. നാലിൽ മൂന്നു ഭൂരിപക്ഷം കിട്ടിയ പാർട്ടിക്ക് അതിന്രെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ മററാരുടേയും ഉപദേശം ആവശ്യമില്ല. പിന്നെ കാവിയുടുത്തതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നതെങ്കിൽ സഹിക്കുകയല്ലാതെ മാർഗ്ഗമില്ല. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്കെതിരെ ഇത്തരം വിലകുറഞ്ഞ പ്രചാരണം നിങ്ങൾ ഒരുപാട് നടത്തിയതല്ലേ. ജാതിക്കോമരങ്ങളേയും അഴിമതി രാജാക്കൻമാരേയും മതേതരത്വത്തിന്രെ പേരുപറഞ്ഞ് നിങ്ങൾ ഒരുപാട് കൊണ്ടുനടന്നില്ലേ? ജനം വെറുത്തു അക്കൂട്ടരെ. ഉത്തർപ്രദേശിലെ ഏററവും ജനപ്രിയനേതാവാണ് യോഗി ആദിത്യനാഥ്. ഹിന്ദു സന്യാസിയാണെങ്കിലും അദ്ദേഹം എല്ലാവരുടേയും മുഖ്യമന്ത്രിയായിരിക്കും. മതേതരത്വം ഹിന്ദുവിനെ ആരും പഠിപ്പിക്കേണ്ടതില്ല. അത് രക്തത്തിൽ അലിഞ്ഞതാണ്. ഉത്തർപ്രദേശ് ഹിന്ദുസ്ഥാന്രെ ഹൃദയമാണ്. അവിടം ഇനി രാമരാജ്യം യാഥാർത്ഥ്യമാക്കുക എന്നതാണ് യോഗിയുടെ നിയോഗം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Ramarajyam will be the first prioriy for chief minister Yogi, says K Surendran. K Surendran BJp Kerala's state Secretary shares his view about ramarajyam in UP he said ramarajyam will come to reality very soon.