Follow KVARTHA on Google news Follow Us!
ad

പര്‍ദയിട്ട സ്ത്രീയെ പോലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇതാണ്

പര്‍ദയിട്ട സ്ത്രീയെ പോലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍Kochi, Women, Media, Protesters, CPM, News, Kerala,
കൊച്ചി: (www.kvartha.com 18.03.2017) പര്‍ദയിട്ട സ്ത്രീയെ പോലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കയാണ്. ഇരട്ടച്ചങ്കനായ പിണറായിയുടെ പോലീസ് മുസ്ലീം സ്ത്രീയെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നുവെന്ന് പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഇത് 2015 ജുലൈയില്‍ ആലുവയില്‍ നടന്ന ഒരു പ്രക്ഷോഭത്തിനിടെ നാട്ടുകാരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുന്നിതിടയില്‍ പെട്ടുപോയ സ്ത്രീയെ തല്ലിച്ചതയ്ക്കുന്ന ദൃശ്യമാണെന്ന് വ്യക്തമായി.

2015 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഈ ലാത്തിച്ചാര്‍ജ് നടന്നത്. മുസ്ലീം ലീഗ് കൂടി ഉള്‍പ്പെട്ട സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് പോലീസിന്റെ ഭാഗത്തുനിന്നും ഈ നരനായാട്ട് ഉണ്ടായതെന്നാണ് സി പി എം കേന്ദ്രങ്ങള്‍ പറയുന്നത്. ലാത്തിച്ചാര്‍ജിനിടയില്‍ സ്ത്രീയെ മാത്രം തല്ലുന്ന ദൃശ്യം പകര്‍ത്തി പിണറായിയുടെ പോലീസ് മുസ്ലീം സ്ത്രീയെ മര്‍ദിക്കുന്നുവെന്ന പ്രചരണം ചില കുബുദ്ധികള്‍ ഉണ്ടാക്കിയതെന്നാണ് സി പി എം പ്രവര്‍ത്തകര്‍ പറയുന്നത്.

Police brutality against protesters in aluva Kerala, Kochi, Women, Media, Protesters, CPM, News, Kerala.

പിണറായിയുടെ പോലീസിന്റെ പല ചെയ്തികളും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും ഇതിനിടയില്‍ മുമ്പ് നടന്ന ഒരു സംഭവത്തിന്റെ ചില ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് സര്‍ക്കാരിനേയും പോലീസിനേയും താറടിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

Police brutality against protesters in aluva Kerala, Kochi, Women, Media, Protesters, CPM, News, Kerala.

ഹോസ്പിറ്റലില്‍ പോയി വീട്ടിലേക്ക് തിരിച്ചുവരുന്ന ഹുസൈന്‍ സഖാഫിയുടെ ഉമ്മ ബീച്ചുമ്മയെ പോലീസുകാര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ എന്നുപറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. ബീച്ചുമ്മ എന്ന സ്ത്രീയെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തതായും അവര്‍ക്ക് ബോധം വീണ്ടുകിട്ടിയിട്ടില്ലെന്നുമാണ് വീഡിയോയില്‍ പറയുന്നത്.

ആധികാരികത ഇല്ലാത്ത പല വീഡിയോകളും ചിത്രങ്ങളും ഇത്തരത്തില്‍ വ്യാജമായി പടച്ച് വിടുന്നുണ്ട്, സമൂഹത്തില്‍ തെറ്റായ ചിന്താഗതി വളര്‍ത്താന്‍ മാത്രമേ ഇത്  ഉപകരിക്കുകയുള്ളൂ.

ആലുവ സംഭവത്തിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങൾ കാണാം.

Also Read:



Keywords: Police brutality against protesters in aluva Kerala, Kochi, Women, Media, Protesters, CPM, News, Kerala.