Follow KVARTHA on Google news Follow Us!
ad

പത്തു രൂപയുടെ പ്ലാസ്റ്റിക് കറന്‍സി വരുന്നു

പത്തുരൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ നിര്‍മിക്കാന്‍ റിസര്‍വ് ബാങ്കിന് അനുമതി New Delhi, Demonetization, Currency, Reserve Bank
ന്യൂഡല്‍ഹി: (www.kvartha.com 18.03.2017) പത്തു രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ നിര്‍മിക്കാന്‍ റിസര്‍വ് ബാങ്കിന് അനുമതി നൽകിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി ലോക്‌സഭയെ അറിയിച്ചു. അതേസമയം നോട്ട് അസാധുവാക്കലിന് ശേഷം പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും അറിയിച്ചു.
ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ അഞ്ചു സ്ഥലങ്ങളിലായി പരീക്ഷണാടിസ്ഥാനത്തിലാണ് പത്തു രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയത്.

നോട്ട് പിന്‍വലിക്കലിന് ശേഷം ബാങ്കുകളില്‍ നിക്ഷേപം വര്‍ധിച്ചുവെന്നും ഡിസംബര്‍ പത്തുവരെ 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കിലേക്ക് തിരിച്ചെത്തിയെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.

അഴിമതി തടയുന്നതിനും കള്ളപ്പണത്തിനുമെതിരായ സര്‍ക്കാറിന്റെ നീക്കമാണ് നോട്ട് അസാധുവാക്കല്‍ നടപടിയെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് ഇതുവഴി തടയാന്‍ സാധിച്ചുവെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Plastic curreny of ten rupees yet to come: Central Government

Image Courtecy: India.com

Keywords: New Delhi, Demonetization, Currency, Reserve Bank, Arun Jaitly, Government, Loksabha, Country, Plasic Currency, Bank, Permission, Curruption.