Follow KVARTHA on Google news Follow Us!
ad

രക്തത്തിൽ കുളിച്ച് കിടക്കുന്ന 25 കാരിയായ വിദേശ വനിതയുടെ നഗ്‌ന മൃതദേഹം കടൽ തീരത്ത്, പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാകാമെന്ന് പോലീസ്, അന്വേഷണം ആരംഭിച്ചു

25 വയസ്സ് തോന്നിക്കുന്ന ഐറിഷ് യുവതിയുടെ നഗ്‌ന മൃതദേഹം ഗോവയുടെ കടൽ തീരത്ത് കണ്ടെത്തി A nude body of a 25-year-old Irish woman was found at an isolated open place in South Goa, police
ഗോവ: (www.kvartha.com 15.03.2017) 25 വയസ്സ് തോന്നിക്കുന്ന ഐറിഷ് യുവതിയുടെ നഗ്‌ന മൃതദേഹം ഗോവയുടെ കടൽ തീരത്ത് കണ്ടെത്തി. മുഖത്തും കഴുത്തിലും മുറിവേറ്റ് രക്തം വാർന്നൊഴുകുന്ന യുവതിയെ ബലാൽസംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാകാമെന്ന് പോലീസ് പറഞ്ഞു. കനകോണ കടൽ തീരത്ത് ബുധനാഴ്ചയാണ് മൃതദേഹം കണ്ടത്.

ഹോളി ആഘോഷിക്കുന്നതിനായി ചൊവ്വാഴ്ച സുഹൃത്തിന്റെ കൂടെയാണ് യുവതി ഗോവയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. രാത്രി ഹോളി ആഘോഷത്തിന്റെ ഭാഗമായുള്ള പാർട്ടിയിൽ പങ്കെടുത്ത ശേഷമാണ് യുവതിയെ കാണാതായതെന്ന് സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്.


സുഹൃത്തിന്റെ മൊഴിയിൽ ചിലരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും ഡി വൈ എസ് പി തവരീസ്‌ വ്യക്തമാക്കി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഗോവ മെഡിക്കൽ കോളജിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: body of an Irish woman found after Holi in Goa.  Body of a 25-year-old Irish woman was found at an isolated open place in South Goa, police said on Wednesday. Police has started investigating the alleged molest and murder of the Irish tourist, who had arrived at Canacona sub-district