» » » » » » » » » ഇയാൾ മനുഷ്യൻ തന്നെയാണോ? 21 കാരിയായ ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗികതക്ക് നിർബന്ധിച്ചു, ഭാര്യയുടെ അശ്ലീല വീഡിയോ സുഹൃത്തുക്കൾക്ക് കാണിച്ച് കൊടുക്കുകയും സുഹൃത്തിന് ഭാര്യയെ പീഡിപ്പിക്കാൻ അവസരമൊരുക്കുകയും ചെയ്തു. പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: (www.kvartha.com 14.03.2017) ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗികതക്ക് നിർബന്ധിക്കുകയും, ഭാര്യയുടെ അശ്ലീല വീഡിയോ സുഹൃത്തുക്കൾക്ക് കാണിച്ച് കൊടുക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 21 കാരിയായ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓസ്‌ട്രേലിയയിൽ പഠിക്കുന്ന ഹൈദരാബാദുകാരനായ മുഹമ്മദ് സലീമുദ്ദീനെ കാഞ്ചൻബാഗ്‌ പോലീസ് പിടികൂടിയത്. ഇയാൾ സുഹൃത്തിന് പീഡിപ്പിക്കാൻ അവസരമൊരുക്കിയെന്നും ഭാര്യ പരാതിയിൽ പറഞ്ഞു.

2016 ലാണ് സലീമുദ്ദീനും യുവതിയും വിവാഹിതരാകുന്നത്. വിവാഹ ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി പ്രതി ഓസ്‌ട്രേലിയയിൽ പോയി. തുടർന്ന് അവിടെ വെച്ച് ഇയാൾ ഭാര്യയുടെ നഗ്ന ചിത്രവും വീഡിയോയും അയച്ച് തരാൻ ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ച യുവതി ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി അയച്ച് കൊടുത്തു. എന്നാൽ ഈ വീഡിയോ ഭർത്താവ്  സുഹൃത്തുക്കളെ കാണിച്ചതായി യുവതി ആരോപിച്ചു.

തുടർന്ന് ഫെബ്രുവരി 13 ന് ഇയാൾ നാട്ടിലേക്ക് വരികയും ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗികതക്ക് നിർബന്ധിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഒരു ദിവസം ഉറക്ക ഗുളിക നൽകിയ ശേഷം സുഹൃത്തായ ചാന്ദ്ന് പീഡിപ്പിക്കാൻ അവസരമൊരുക്കി കൊടുക്കുകയും ചെയ്തു. പിന്നീട് സഹി കെട്ടാണ് യുവതി പരാതി നൽകിയത്. നാല് പേജുകളുള്ള പരാതി സ്വീകരിച്ച പോലീസ് സലീമുദ്ദീനെ അറസ്റ്റ് ചെയ്തു.

Image Credit: The Times of Inida

Summary: NRI from Oz held for helping friend to molest his wife. A non-resident Indian (NRI) from Australia and his mother were arrested on Monday by the Kanchanbagh police after he allegedly forced his wife to have immoral activities.

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date