Follow KVARTHA on Google news Follow Us!
ad

ന്യായ വിലയില്‍ സൂപ്പര്‍ ഫീച്ചറുകളുമായി നോക്കിയ

സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, ആറ് ജിബി റാം; കിടിലന്‍ ഫീച്ചറുകളുമായി നോക്കിയ These phone will target on middle class people and it will cost around 10000
കൊച്ചി: (www.kvartha.com 27.03.2017) സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, ആറ് ജിബി റാം; കിടിലന്‍ ഫീച്ചറുകളുമായി നോക്കിയ. ഒരിക്കല്‍ നഷ്ടപ്പെട്ട വിപണി തിരിച്ചുപിടിക്കാന്‍ വലിയ തയ്യാറെടുപ്പുമായിട്ടാണ് നോക്കിയ എത്തിയിരിക്കുന്നത്. നോക്കിയ 3, 5 എന്നീ മോഡല്‍ സ്മാര്‍ട്ട് ഫോണുകളുമായാണ് ലോക വ്യാപകമായി 120 വിപണികളിലേക്ക് എച് എം ഡി ഗ്ലോബല്‍ എത്തുന്നത്. മികച്ച നിലവാരവും ന്യായമായ വിലയുമായിരിക്കും ഈ ഫോണുകളുടെ പ്രത്യേകതയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


ഇടത്തരക്കാരെ ലക്ഷ്യമിട്ടാണു നോക്കിയ മൂന്ന്, നോക്കിയ അഞ്ച് എന്നീ മോഡലുകള്‍ വിപണിയിലേക്കെത്തുന്നത്. അഞ്ച് ഇച്ച് എച്ച് ഡി ഡിസ്‌പ്ലേ, എട്ട് എം പി സെല്‍ഫി ക്യാമറ, ഗോറില്ല ഗ്ലാസ് എന്നീ സവിശേഷതകളുള്ള നോക്കിയ മൂന്നിന് ഏകദേശം ഇന്ത്യന്‍ വിപണിയില്‍ 10,000 രൂപയ്ക്കടുത്താകും വില. ആന്‍ഡ്രോയ്ഡ് നൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് നോക്കിയ ഹാന്‍ഡ്‌സെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം, നോക്കിയ അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 13,500 രൂപയോളമായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പരിധിയില്ലാത്ത തരത്തിലുള്ള ക്ലൗഡ് സ്‌റ്റോറേജാണ് രണ്ടു മോഡലുകളുടേയും പ്രധാന പ്രത്യേകത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Nokia 3, Nokia 5, Nokia 6 Android Phones to Reportedly Launch at Affordable Pri-ce'. These phone will target on middle class people and it will cost around 10000