Follow KVARTHA on Google news Follow Us!
ad

രാജ്യത്ത് മോദി തരംഗമില്ല; കണ്ടത് ഭരണ വിരുദ്ധ വികാരം; മോദി തരംഗം പ്രതിഫലിച്ചിരുന്നെങ്കില്‍ അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി ഭരണം പിടിക്കുമായിരുന്നു: പിണറായി വിജയൻ

ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നെ സംസ്ഥാനങ്ങളിൽ ബി ജെ പി നേടിയ ഭൂരിപക്ഷം Kerala chief minister Pinarayi Vijayan said there is no Modi wave in India. Id Modi won in UP
തിരുവനന്തപുരം: (www.kvartha.com 11.03.2017) ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ബി ജെ പി നേടിയ ഭൂരിപക്ഷം മോദി തരംഗത്തിന്റെ ഭാഗമല്ലെന്നും ജനങ്ങളുടെ ഭരണ വിരുദ്ധ വികാരമാണെന്നും മുഖ്യമന്ത്രി. ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താല്‍ ബി ജെ പിയുടെ വോട്ട് കുറയുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധമായ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.


ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ വലിയ വിജയം നേടിയിരുന്നു. അതുകൊണ്ട് തന്നെ നിയമ സഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടായെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല പിണറായി അഭിപ്രായപ്പെട്ടു.

ഓരോ സംസ്ഥാനങ്ങളിലും നിലവിലെ ഭരണകക്ഷിക്ക് ഭരണം നഷ്ടമായതായാണ് കാണുന്നത്. മോദി തരംഗം പ്രതിഫലിച്ചിരുന്നെങ്കില്‍ അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി ഭരണം പിടിക്കുമായിരുന്നു. ബിജെപി അധികാരത്തിലിരുന്ന രണ്ട് സംസ്ഥാനങ്ങളില്‍ ബി ജെ പിക്ക് തിരിച്ചടി നേരിടുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ മത്സര ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തർ പ്രദേശ്, ഉത്തർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ബി ജെ പി വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടുണ്ട്. അതേസമയം പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസാണ് ലീഡ് ചെയ്യുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: No Modi wave in India, say Pinarayi Vijayan. Kerala chief minister Pinarayi Vijayan said there is no Modi wave in India. Id Modi won in UP or Utharaghand that is due to people reaction against existing government.