Follow KVARTHA on Google news Follow Us!
ad

പാകിസ്ഥാനിൽ സന്ദർശനത്തിന് പോയ ഡൽഹി ഹസ്രത് നിസാമുദ്ദീൻ ദർഗയിലെ രണ്ട് മുസ്ലിം പണ്ഡിതന്മാരെ കാണ്മാനില്ലെന്ന് പരാതി, തട്ടിക്കൊണ്ട് പോയതാണെന്ന് സംശയം

പാകിസ്ഥാനിൽ സന്ദർശനത്തിന് പോയ ഡൽഹി ഹസ്രത് നിസാമുദ്ധീൻ ദർഗയിലെ രണ്ട് here are fears that two senior clerics linked to Delhi’s Hazrat Nizamuddin dargah,
ന്യൂഡൽഹി: (www.kvartha.com 17.03.2017) പാകിസ്ഥാനിൽ സന്ദർശനത്തിന് പോയ ഡൽഹി ഹസ്രത് നിസാമുദ്ദീൻ ദർഗയിലെ രണ്ട് മുസ്ലിം പണ്ഡിതന്മാരെ കാണ്മാനില്ലെന്ന് പരാതി. ആസിഫ് നിസാമി (82), നസീം അലി (66) എന്നിവരെയാണ് വ്യാഴാഴ്ച മുതൽ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയത്. എന്നാൽ ഇവരെ ഏതെങ്കിലും തീവ്രവാദ സംഘടാനകളോ ഇന്റലിജൻസ് ഏജൻസികളോ തട്ടിക്കൊണ്ട് പോയതാണെന്ന് സംശയിക്കുന്നതായി ലോ എൻഫോഴ്‌സ്‌മെന്റ് അധികാരികൾ വ്യക്തമാക്കി.
മാർച്ച് ആറിന് ഡൽഹിയിൽ നിന്ന് പാകിസ്ഥാനിലെത്തിയ ഇരുവരും ലാഹോറിൽ നിന്നും 160 കിലോ മീറ്റർ അകലെയുള്ള പാക് പട്ടാനിൽ ഖാജാ ഫരീദുദ്ദീൻ മസൂദ് ദർഗ (ബാബാ ഫരീദ്) സന്ദർശിക്കാനാണ് പോയത്.


ബുധനാഴ്ച വൈകുന്നേരം നാല് മണിക്കാണ് ഇരുവരും അവസാനമായി സംസാരിച്ചതെന്നും അന്ന് ഇരുവരും വാട്ടസ് ആപ്പിൾ ഫോട്ടോ അയച്ചിരുന്നതായും ആസിഫ് നസീമിന്റെ മകനായ ആമിർ പറഞ്ഞു.

അതേസമയം സംഭവത്തെ കുറിച്ച അന്വേഷിക്കാൻ ഇന്ത്യയിലേയും പാകിസ്ഥാനിലേയും അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്‌തു. സംഭവത്തെ ഗുരുതരമായി കാണുന്നുവെന്നും അന്വേഷണത്തിനായി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും വിദേശകാര്യ വക്താവ് നഫീസ സക്കറിയ വ്യക്തമാക്കി.

Image Credit: WhatsApp

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Nizamuddin dargah clerics may have been kidnapped by militants in Pakistan: Officials. here are fears that two senior clerics linked to Delhi’s Hazrat Nizamuddin dargah, who have been reported missing in Pakistan, may have been kidnapped by a militant group or taken into custody by intelligence agencies