Follow KVARTHA on Google news Follow Us!
ad

നിവിൻ പോളിയുടെ പുതിയ ചിത്രം 'സഖാവ്' ടീസർ പുറത്തിറങ്ങി, വീഡിയോ കാണാം

നിവിൻ പോളിയെ നായകനാക്കി സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സഖാവ്' The film says the story of comrade man. Film is directed and written by Sidhartha Siva produced
കൊച്ചി: (www.kvartha.com 19.03.2017) നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സഖാവ്' ടീസര്‍ പുറത്തിറങ്ങി. യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി പുറത്തിറങ്ങിയ 'കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ' എന്ന സിനിമയുടെ വിജയത്തിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് 'സഖാവ്'.


അതേസമയം നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നിവിന്‍ പോളിയുടേതായി തിയേറ്ററുകളിലെത്താന്‍ പോകുന്ന ചിത്രമാണിത്. 2016 ല്‍ പുറത്തിറങ്ങി എബ്രിഡ് ഷൈനിന്റെ 'ആക്ഷന്‍ ഹീറോ ബിജു'വായിരുന്നു നിവിന്‍ പോളിയുടെ അവസാന ചിത്രം. പേര് സൂചിപ്പിക്കുന്നത് പോലെ 'സഖാവ്'ഒരു മുഴുനീള കമ്മ്യൂണിസ്റ്റ് സിനിമയാണെന്നാണ് വിവരം. സംവിധാനത്തിന് പുറമെ രചന നിര്‍വഹിച്ചിരിക്കുന്നതും സിദ്ധാര്‍ത്ഥാണ്.

ഐശ്വര്യ രാജേഷ്, ശ്രീനിവാസന്‍, ഗായത്രി, അപര്‍ണ ഗോപിനാഥ്, കെ പി എ സി ലളിത, രഞ്ജി പണിക്കര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ജോര്‍ജ് സി വില്യംസ് ക്യാമറയും പ്രശാന്ത് പിള്ള സംഗീതവും നിര്‍വഹിക്കുന്ന 'സഖാവ്' ഏപ്രില്‍ 15 ന് തിയേറ്ററുകളിലെത്തും.


Video Credit: https://www.facebook.com/NivinPauly/

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Nivin Pauly' s latest film Sakhav teaser releases. The film says the story of comrade man. Film is directed and written by Sidhartha Siva produced by Rakesh under universal cinema.