Follow KVARTHA on Google news Follow Us!
ad

നെഹ് റു കോളജിലെ പീഡനം; ചെയര്‍മാന്‍ കൃഷ്ണദാസ് പിടിയില്‍

വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ നെഹ് റു കോളജ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ കൃഷ്ണThrissur, Arrest, Complaint, Students, Threatened, Case, News, Kerala,
തൃശൂര്‍: (www.kvartha.com 20.03.2017) വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ നെഹ് റു കോളജ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ കൃഷ്ണദാസിനെ തൃശൂര്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ് റ്റു ചെയ്തത്. ലീഗല്‍ അഡ് വൈസര്‍ സുചിത്രയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രസീത് നല്‍കാതെ അനധികൃത ഫൈന്‍ ഈടാക്കുന്ന മാനേജ് മെന്റ് നടപടിക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത കൃഷ്ണദാസിനെ പോലീസ് സംഘം എരുമപ്പെട്ടി പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ് റ്റ് രേഖപ്പെടുത്തിയത്.

നെഹ് റു അക്കാദമിക് ഓഫ് ലോ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തിനെ പാമ്പാടി കോളജിലെ ഇടിമുറിയില്‍ എട്ടു മണിക്കൂര്‍ നേരം കൃഷ്ണദാസ് മര്‍ദിച്ചുവെന്നാണ് കേസ്. ജിഷ്ണു പ്രണോയ് മരിക്കുന്നതിനു രണ്ടുദിവസം മുമ്പ് ജനുവരി മൂന്നിന് ചൊവ്വാഴ്ചയായിരുന്നു സംഭവം. പറഞ്ഞ കടലാസുകളില്‍ ഒപ്പിട്ടു നല്‍കിയില്ലെങ്കില്‍ ജീവനോടെ പുറത്തുപോകില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനം. പല തവണ ചെകിട്ടത്തടിച്ചു. മുട്ടുകാലു കൊണ്ട് വയറ്റത്ത് ഇടിച്ചു, നിലത്തുവീണപ്പോള്‍ തലയില്‍ ഷൂസിട്ട കാലുകൊണ്ട് ചവിട്ടി. ജീവനോടെ പുറത്തുപോകാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ എല്ലാ പേപ്പറിലും ഒപ്പിട്ടു നല്‍കിയതായി ഷഹീര്‍ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

നെഹ് റു കോളജില്‍ നടക്കുന്ന പീഡനങ്ങള്‍ക്ക് എതിരെ പരാതി നല്‍കിയതായിരുന്നു മര്‍ദനത്തിന് കാരണം. തൊട്ടതിനും പിടിച്ചതിനുമെല്ലാം രസീത് നല്‍കാതെ ഫൈന്‍ ഈടാക്കുന്നതിന് എതിരേയും കോളജിലെ മറ്റു നടപടികള്‍ക്കെതിരെയും കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ സുതാര്യ കേരളത്തിലേക്ക് ഉള്‍പ്പെടെ ആറു പരാതികള്‍ ഷഹീര്‍ അയച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിനും ഇന്‍കംടാക്‌സ് വകുപ്പിനും പരാതി നല്‍കി.

കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ക്രിസ് മസ് വെക്കേഷന് ഷഹീറിനെ കോളജിലേക്ക് വിളിപ്പിച്ചു. അവധിയായതിനാല്‍ ഷഹീര്‍ പോയില്ല. ജനുവരി മൂന്നിന് കോളജ് തുറന്നപ്പോള്‍ ലക്കിടി കോളജില്‍ നിന്നു ഷഹീറിനെ പാമ്പാടി കോളജിലേക്കു വിളിച്ചു കൊണ്ടുപോയി. പാമ്പാടി കോളജില്‍ നിന്നും അധികൃതര്‍ വന്ന് ഒരു ഓട്ടോയില്‍കയറ്റിയാണ് ഷഹീറിനെ കൂട്ടികൊണ്ടുപോയത്. കോളജില്‍ കൃഷ്ണദാസും പി.ആര്‍.ഒയും മറ്റും കാത്തിരുന്നു. പറയുന്ന പേപ്പറില്‍ ഒപ്പിട്ടു തന്നില്ലെങ്കില്‍ പുറത്തുപോകില്ലെന്നായിരുന്നുവത്രെ ഭീഷണി. ഒപ്പിടില്ലെന്ന് പറഞ്ഞപ്പോള്‍ മര്‍ദനമായി. ഒരു സ്ഥലത്തേക്കും പരാതി അയച്ചില്ലെന്നും തെറ്റിദ്ധരിക്കപ്പെട്ടാണ് പരാതി അയച്ചതെന്നും എഴുതിയ പേപ്പറുകളില്‍ ഒടുവില്‍ ഷഹീര്‍ ഒപ്പിട്ടു കൊടുത്തു.

Nehru Group Chairman P. Krishnadas in police custody, Thrissur, Arrest, Complaint, Students, Threatened, Case, News, Kerala

ടി.സിയും മറ്റും വാങ്ങിപ്പോകുന്നതായി കാണിച്ച് മറ്റൊരു അപേക്ഷയും എഴുതി വാങ്ങി. റാഗിംഗ് നടത്തിയെന്ന ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടേതായ വ്യാജ പരാതിക്കടിയില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. ഇതു കൂടി ഒപ്പിട്ടു കിട്ടിയാല്‍ നീ പുറംലോകം കാണില്ലെന്ന് കൃഷ്ണദാസ് ഭീഷണിപ്പെടുത്തിയെന്ന് ഷഹീറിന്റെ പരാതിയില്‍ പറഞ്ഞിരുന്നു. മറ്റൊരു കോളജില്‍ ചേരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷമാണ് ഷഹീര്‍ പരാതി നല്‍കിയതും വിവരം മാധ്യമങ്ങളോട് പറഞ്ഞതും. പരാതിയില്‍ പഴയന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.

ജിഷ്ണു പ്രണോയുടെ മരണത്തില്‍ ഒന്നാം പ്രതിയാണ് കൃഷ്ണദാസ്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയവെയാണ് മറ്റൊരു കേസില്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.

Also Read:
കോണ്‍ഗ്രസ് ഓഫീസിന് പെട്രോളൊഴിച്ച് തീയിട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nehru Group Chairman P. Krishnadas in police custody, Thrissur, Arrest, Complaint, Students, Threatened, Case, News, Kerala.