Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതില്‍ പോലീസിന് വിമര്‍ശനം

ലോ കോളജ് വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ ഇടിമുറിയില്‍ വച്ച് ക്രൂരമായി മര്‍ദിക്കുകയും Kochi, Allegation, Criticism, Threatened, News, Student, Complaint, Arrest, Kerala,
കൊച്ചി: (www.kvartha.com 23.03.2017) ലോ കോളജ് വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ ഇടിമുറിയില്‍ വച്ച് ക്രൂരമായി മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ നെഹ്‌റു കോളജ് ഓഫ് ഇന്‍സ് റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ പി. കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

അന്വേഷണത്തിലെ ഒട്ടേറെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണു നടപടി. ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം. അതേസമയം ജാമ്യാപേക്ഷ പരിഗണിക്കവെ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടിവരികയും ചെയ്തു.

കേസ് ഡയറി അപൂര്‍ണമാണെന്ന് പറഞ്ഞ ഹൈക്കോടതി കൃഷ്ണദാസിനെ തിടുക്കപ്പെട്ട് അറസ്റ്റു ചെയ്തത് എന്തിനെന്നും കേസ് ഡയറിയില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് കുറ്റാരോപിതനായ ആള്‍ക്ക് ലഭിക്കേണ്ട ഭരണഘടനാപരമായ അവകാശങ്ങളും കൃഷ്ണദാസിന് നിഷേധിക്കപ്പെട്ടു. പരാതിക്കാരന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. സാമാന്യബുദ്ധിയുള്ള ഏത് പോലീസ് ഉദ്യോഗസ്ഥനും ഇത് മനസിലാവും. കുറ്റാരോപിതന് അറസ്റ്റിന് മുമ്പ് ചില അവകാശങ്ങള്‍ ഉണ്ടെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

കോടതിയുടെ ഈ വിധി ലംഘിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ വകുപ്പുണ്ടെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ആദ്യം സാധാരണ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയും പിന്നീട് ജാമ്യമില്ലാ വകുപ്പ് ചുമത്തുകയുമായിരുന്നു. ഇത് എന്തുകൊണ്ടായിരുന്നെന്നും കോടതി ചോദിച്ചു. ഉടന്‍ കൃഷ്ണദാസിനെ പുറത്തു വിടണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

അറസ്റ്റ് നോട്ടീസില്‍ കുറ്റകൃത്യങ്ങള്‍ പകര്‍ത്തിയെഴുതിയപ്പോള്‍ പോലീസിനു പിഴവു പറ്റിയെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. കേസ് ഫയല്‍ ഉള്‍പ്പെടെ ഏതാനും രേഖകള്‍ കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ ജാമ്യം കിട്ടുന്ന വകുപ്പുകളുടെ സ്ഥാനത്ത് ജാമ്യമില്ലാ വകുപ്പുകളായത് എങ്ങനെയാണെന്നു കോടതി വാദത്തിനിടെ ചോദിച്ചു. അറസ്റ്റ് നടന്ന 20നു മുന്‍പുള്ള നാലു ദിവസത്തെ അന്വേഷണത്തെക്കുറിച്ചും ചോദിച്ചു. എന്നാല്‍, കേസില്‍ മതിയായ തെളിവുകളുണ്ടെന്ന നിലപാടാണ് സ്‌റ്റേറ്റ് അറ്റോര്‍ണി സ്വീകരിച്ചത്.

അതേസമയം, കേസിലെ രണ്ടാം പ്രതിയും പാമ്പാടി നെഹ്‌റു കോളജിലെ പി.ആര്‍.ഒയുമായ സഞ്ജിത്ത് വിശ്വനാഥന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സഞ്ജിത്തും നാലാം പ്രതി ലക്കിടി കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ശ്രീനിവാസനും ഇപ്പോള്‍ ഒളിവിലാണ്. കൊലപാതകശ്രമം, അന്യായമായി തടങ്കലില്‍വച്ച് ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം, അസഭ്യം പറയല്‍ തുടങ്ങി ഏഴോളം വകുപ്പുകളാണ് അറസ്റ്റിലായവര്‍ക്കെതിരെ പോലീസ് ചുമത്തിയത്.
Nehru Group chairman P Krishnadas gets bail in student assault case, Kochi, Allegation, Criticism, Threatened, News, Student, Complaint, Arrest, Kerala

ഒറ്റപ്പാലം ലക്കിടി നെഹ് റു അക്കാഡമിക് ഓഫ് ലോ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തിന്റെ (22) പരാതിയിലായിരുന്നു അറസ്റ്റ്. ഒറ്റപ്പാലം ലക്കിടിയിലെ ജവഹര്‍ലാല്‍ കോളജിന്റെ അനധികൃത പണപ്പിരിവുകളെക്കുറിച്ച് ചോദ്യം ചെയ്തതിന് ചെയര്‍മാന്‍ കൃഷ്ണദാസ് മര്‍ദിച്ചുവെന്നും നിര്‍ബന്ധിച്ച് പരാതി പിന്‍വലിപ്പിച്ചെന്നും ചോദിക്കാനെത്തിയ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് ഷഹീര്‍ നല്‍കിയ പരാതിയില്‍ നേരത്തെ പഴയന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.

Also Read:
ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും നിരവധി കേസുകള്‍; ആയിരത്തോളം പ്രതികള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nehru Group chairman P Krishnadas gets bail in student assault case, Kochi, Allegation, Criticism, Threatened, News, Student, Complaint, Arrest, Kerala.