Follow KVARTHA on Google news Follow Us!
ad

മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ പോലീസ് കേസെടുക്കുന്നു

സി എ വിദ്യാര്‍ഥിനി മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയകള്‍ വഴി വ്യാജവാർത്തകൾ Two group active in Facebook justice for Mishel and justice for Mishel Shaji will face the consequences
കൊച്ചി: (www.kvartha.com 20.03.2017) സി എ വിദ്യാര്‍ഥിനി മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകള്‍ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പോലീസ് തീരുമാനിച്ചു. കെട്ട് കഥകൾ മെനഞ്ഞുണ്ടാക്കിയവർക്കും തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തവർക്കുമെതിരേയാണ് നിയമ നടപടിക്കൊരുങ്ങുന്നത്.


ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി, ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്നീ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിൽ ഇത്തരത്തിലുള്ള കുപ്രചരണങ്ങൾ അഴിച്ച് വിട്ടത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അതിന്റെ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി എന്ന ഗ്രൂപ്പിൽ മിഷേല്‍ നടന്നു പോകുന്നതിന്റെയും ഇന്‍ക്വസ്റ്റ് റൂമില്‍ മൃതശരീരം കിടത്തിയിരിക്കുന്നതിന്റേയും രണ്ടു ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇത് രണ്ട് വ്യത്യസ്ഥ വേഷങ്ങളായിരുന്നു. മൃതദേഹം കണ്ടെടുത്തപ്പോള്‍ മുതല്‍ പൊലീസ് എടുത്ത മുഴുവന്‍ ഫോട്ടോകളിലും വസ്ത്രം ഒരേ നിറത്തിലുള്ള ചുരിദാറാണെന്നിരിക്കെ ഇത്തരത്തിലുള്ള കുപ്രചരണം കൊലപാതകമാക്കി മാറ്റാനുള്ള ശ്രമമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

സി എ വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ഷാജി ദുരൂഹ സാഹചര്യത്തില്‍ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആരോ മിഷേലിനെ പിന്തുടര്‍ന്നിരുന്നെന്നും അവളുടെ മരണത്തിനു പിന്നില്‍ പെണ്‍കുട്ടിയെ പ്രണയാഭ്യര്‍ത്ഥനയുമായി നിരന്തരം ശല്യം ചെയ്തിരുന്ന യുവാവായിരുന്നുമെന്നുമുള്ള വാർത്തകൾ വന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Mishel mystery death: Police plan to take action on persons who shares and post fault news through social media. Two group active in Facebook justice for Mishel and justice for Mishel Shaji will face the consequences.