» » » » » » » » » ഓസ്‌ട്രേലിയയില്‍ മലയാളിക്കു നേരെ വംശീയാക്രമണം; പരുക്കേറ്റത് പുതുപ്പള്ളിക്കാരന്‍ ടാക്‌സി ഡ്രൈവർക്ക്

കോട്ടയം: (www.kvartha.com 27.03.2017) ഡോണാള്‍ഡ് ട്രംപ് ഇഫ്കടിലുളള വംശീയ വിരോധ ആക്രമണം മലയാളിക്ക് നേരെ ഓസ്‌ട്രേലിയയിലെ ടാസ്മാനിയില്‍. ആക്രമണത്തിന് ഇരയായത് മലയാളി കോട്ടയം ജില്ലക്കാരനായ ടാക്‌സി ഡ്രൈവർ. പരിക്കേറ്റ ഡ്രൈവർ ആശുപത്രിയില്‍ ചികില്‍സയിലാണ്. കോട്ടയം മീനടം ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ വയലിക്കൊല്ലാട്ട് അഡ്വ. ജോയി സക്കറിയയുടെ മകന്‍ ലീമാക്‌സ് ജോയി(32)ക്കാണ് പരിക്കേറ്റത്. ഓസ്ട്രലിയന്‍ സമയം അനുസരിച്ച് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. ടാസ്മാനിയിലെ ടാക്‌സി ഡ്രൈവറാണ് ലീ മാക്‌സ് ജോയി. പുലര്‍ച്ചെ നാലരയോടെ കാര്‍ നിര്‍ത്തി ഹൊബാര്‍ട്ടിലെ മെക്‌ഡോണള്‍ഡ് റസ്റ്ററന്ററിലെ ബാത്ത് റൂമില്‍ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം.

ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിലെ ജീവനക്കാരനുമായി വാഗ്വാദത്തിലേര്‍പ്പെട്ടിരുന്ന യുവാക്കളുടെ സംഘം ലീയെ കണ്ടതോടെ അവിടേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. തുടര്‍ന്ന് ലീയെ വംശിയാധീക്ഷേപം നടത്തുകയും ആക്രമിക്കുകയുമായിരുന്നു. രക്തം വാര്‍ന്ന മുറിവുകളോടെ ലീയെ സമീപത്തുളള റോയല്‍ ഹോബാര്‍ട്ട് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എക്‌സറേയും സ്‌കാനും നടത്തി. ലീയ്ക്ക് ആന്തരികമായ മുറിവുണ്ടോ എന്നറിയാനുളള പരിശോധനകളിലാണ് ആശുപത്രി അധികൃതര്‍.


താന്‍ വാഹനത്തില്‍ നിന്നു ഇറങ്ങിയപ്പോള്‍ വംശീയ അധിക്ഷേപം നിറഞ്ഞ  വാക്കുകളോടെ ആക്രമിക്കുകയായിരുന്നുവെന്നും ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിലെ ജീവനക്കാരുമായുളള കശപിശയെ തുടര്‍ന്ന് കടുത്ത പ്രതിഷേധത്തിലായിരുന്ന ഇവര്‍ ആ വിരോധം തന്നോട് തീര്‍ക്കുകയായിരുന്നുവെന്നും ലീ പോലീല്‍ മൊഴി നല്‍കി. വനിത ഉള്‍പ്പടെ അഞ്ച് പേര് അടങ്ങുന്ന സംഘമാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ലീ പറഞ്ഞു തനിക്ക് നേരെ ആക്രമണം നടത്തിയത് വനിതയും മദ്യപിച്ച് എത്തിയ ഒരാളും ഒഴികെയുള്ള മുന്ന് പേരാണന്നും ഇന്ത്യക്കാരനല്ലേയെന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നുവെന്നും ലീ പറഞ്ഞു.

മുഖത്തിനാണ് കൂടുതലും പരിക്കേറ്റിരിക്കുന്നത്. ഇതിനാല്‍ സംസാരിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ആറ് വര്‍ഷത്തിലധികമായി ഓസ്‌ട്രേലിയയില്‍ ജോലി നോക്കുന്ന തനിക്ക് ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള അനുഭവമുണ്ടാകുന്നതെന്നും അടുത്തിടെയായി ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ളവരോട് ഇത്തരത്തിലുള്ള ഏതിര്‍പ്പ് ഏറി വരുകയാണെന്നും ലീ പറഞ്ഞു. ലീയുടെ ഭാര്യ അവിടെ ഒരു ആശുപത്രിയില്‍ നേഴ്‌സായി ജോലി നോക്കിവരികയാണ്. കഴിഞ്ഞ ആഴ്ച മെല്‍ബണില്‍ മലയാളി വൈദികന്‍ ഫാദര്‍ ടോമി കളത്തൂരിന് കുത്തേറ്റിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Malayali taxi driver was subjected to racial attack in Australia. The incident happend on yesterday morning when the victim Leemax went to restaurent there he got attacked by three persons including woman.

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date