Follow KVARTHA on Google news Follow Us!
ad

മദ്രസ അധ്യാപകന്‍ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍

മദ്രസ അധ്യാപകനെ മുറിക്കകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കാസര്‍കോട് പഴയ ചൂരിയിലെ ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ Kasaragod, Teacher, Death, Killed, Kerala, Crime, Riyas, Choori, Murder
കാസര്‍കോട്: (www.kvartha.com 21.03.2017) മദ്രസ അധ്യാപകനെ മുറിക്കകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കാസര്‍കോട് പഴയ ചൂരിയിലെ ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് സ്വദേശി റിയാസ് (30) ആണ് മരിച്ചത്. തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം.

പള്ളിക്ക് സമീപമുള്ള മുറിയില്‍ താമസിച്ചു വരികയായിരുന്നു റിയാസ്. രാത്രിയില്‍ ശബ്ദം കേട്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത മുറിയിലുള്ള പള്ളി ഖത്തീബ് വാതില്‍ തുറന്നപ്പോള്‍ ഒരു സംഘം രൂക്ഷമായ കല്ലേറ് നടത്തുകയായിരുന്നു. ഇതോടെ ഖത്തീബ് അപകടം നടന്ന വിവരം നാട്ടുകാരെ മൈക്കിലൂടെ അറിയിച്ചു.


നാട്ടുകാര്‍ എത്തുമ്പോഴേക്കും അക്രമി സംഘം ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് റിയാസിന്റെ മുറി തുറന്ന് നോക്കിയപ്പോഴാണ് റിയാസിനെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജില്ലാ പോലീസ് ചീഫ് കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമികള്‍ക്കായി പോലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Teacher, Death, Killed, Kerala, Crime, Riyas, Choori, Murder.