Follow KVARTHA on Google news Follow Us!
ad

കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ എം എസ് എഫ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചത് തങ്ങളുടെ പ്രവര്‍ത്തകരെ കൊന്നാല്‍ തിരിച്ചു കൊല്ലുമെന്ന് പ്രസംഗിക്കുന്നവരുടെ ആളുകള്‍: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ (വീഡിയോ)

കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെയും Kasaragod, Thiruvananthapuram, MLA, Politics, MSF, Niyamasabha, Assembly, Chief Minister, Police Station, Students, N.A Nellikkunnu, Pinarayi Vijayan, Oommen Chandi, SFI, Complaint, Custody.
തിരുവനന്തപുരം: (www.kvartha.com 02.03.2017) കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെയും വിവരം അന്വേഷിച്ചെത്തിയ സംഘടനയുടെ നേതാക്കളെയും ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചത് തങ്ങളെ കൊന്നാല്‍ തിരിച്ച് കൊല്ലുമെന്ന് മംഗളൂരുവില്‍ പ്രസംഗിച്ച് നടന്ന ആളുകളുടെ പോലീസാണെന്ന് കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് നിയമസഭയില്‍ ആരോപിച്ചു.

കാസര്‍കോട് പോലീസ് സ്റ്റേഷന്‍ ഭരിക്കുന്നത് ഇപ്പോള്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായിയുടെ പോലീസോ മുമ്പ് ആഭ്യന്തര മന്ത്രിമാരായിരുന്ന കോടിയേരിയുടെ പോലീസോ ഉമ്മന്‍ ചാണ്ടിയുടെയോ തിരുവഞ്ചൂരിന്റെയോ പോലീസോ അല്ല വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. മംഗളൂരുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തുന്നതിന് തലേ ദിവസം ഇതിനെതിരെ മംഗളൂരുവില്‍ പോയി തങ്ങളുടെ പ്രവര്‍ത്തകരെ കൊന്നാല്‍ തിരിച്ച് കൊല്ലുമെന്ന് പ്രസംഗിച്ചവരുടെ ആളുകളുടെ പോലീസാണ് എം എസ് എഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്നും എം എല്‍ എ ആരോപിച്ചു.
Kasaragod, Thiruvananthapuram, MLA, Politics, MSF, Niyamasabha, Assembly, Chief Minister, Police Station, Students, N.A Nellikkunnu, Pinarayi Vijayan, Oommen Chandi, SFI, Complaint, Custody.

കൊല വിളി പ്രസംഗം നടത്തുന്നവരുടെ ഇംഗിതത്തിന് വഴങ്ങി കാസര്‍കോട്ടെ ചില പോലീസുദ്യോഗസ്ഥര്‍ തികച്ചും വര്‍ഗീയച്ചുവയോടെയുള്ള സംസാരവും പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പറയുകയും ചെയ്യുന്നുവെന്നും നെല്ലിക്കുന്ന് കുറ്റപ്പെടുത്തി. കാസര്‍കോട്ടുണ്ടാകുന്ന പ്രശ്നങ്ങളില്‍ തികച്ചും ഏകപക്ഷീയമായ നിലപാടുകളാണ് പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകരും എം എസ് എഫ് പ്രവര്‍ത്തകരും തമ്മില്‍ ചെറിയ ഉരസല്‍ മാത്രമാണുണ്ടായിരുന്നത്. അതില്‍ എസ് എഫ് ഐയുടെയോ എം എസ് എഫിന്റെയോ വിദ്യാര്‍ത്ഥികള്‍ക്കോ കോളജ് പ്രിന്‍സിപ്പാളിനോ പരാതിയൊന്നും ഉണ്ടായിട്ടില്ലെന്ന കാര്യവും നെല്ലിക്കുന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ പോലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കുകയും എം എസ് എഫ് പ്രവര്‍ത്തകരെ മാത്രം തിരഞ്ഞ്പിടിച്ച് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു.

കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികളെ മൂന്നാം മുറയ്ക്ക് ഇരകളാക്കുകയാണുണ്ടായത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന എം എസ് എഫിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കള്‍ കണ്ടത് ലോക്കപ്പില്‍ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്്. ഇതിനെ ചോദ്യം ചെയ്ത നേതാക്കളെയും പിടികൂടി ലോക്കപ്പിലടച്ച് മര്‍ദ്ദിച്ചു. കാസര്‍കോട്ടെ പല പോലീസ് സ്റ്റേഷനുകളിലും ഇത്തരത്തിലുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും നെല്ലിക്കുന്ന് കുറ്റപ്പെടുത്തി. പഴയ കാലമല്ല ഇതെന്നും പോലീസ് കൂടുതല്‍ ജനകീയമാകണമെന്നും മുഖ്യമന്ത്രി പറയുമ്പോള്‍ കാസര്‍കോട്ടെ ചില പോലീസുകാര്‍ കാലം മാറുന്നത് അറിയുന്നില്ല. കുറ്റക്കാരായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി കര്‍ശന നടപടി സ്വീകരിക്കണമെന്ന് എം എല്‍ എ നിയമസഭയില്‍ ആവശ്യപ്പെട്ടു.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Thiruvananthapuram, MLA, Politics, MSF, Niyamasabha, Assembly, Chief Minister, Police Station, Students, N.A Nellikkunnu, Pinarayi Vijayan, Oommen Chandi, SFI, Complaint, Custody, Lockup assault; N.A Nellikkunn MLA against police.