Follow KVARTHA on Google news Follow Us!
ad

മലപ്പുറം സീറ്റ് ബി ജെ പിയുടേത്, അവിടെ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയെന്ന് കുമ്മനം രാജശേഖരന്‍

മലപ്പുറം സീറ്റ് ബിജെപിയുടേതാണെന്നും അവിടെ ആര് മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് Thiruvananthapuram, Politics, News, Vellapally Natesan, BJP, Kerala,
തിരുവനന്തപുരം : (www.kvartha.com 20.03.2017) മലപ്പുറം സീറ്റ് ബിജെപിയുടേതാണെന്നും അവിടെ ആര് മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുന്നണിയില്‍ ഇപ്പോള്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ല. എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പറഞ്ഞു തീര്‍ക്കുമെന്നും ദേശീയ നേതൃത്വവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നല്ലതാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

Kummanam about Malappuram election, Thiruvananthapuram, Politics, News, Vellapally Natesan, BJP, Kerala.

നേരത്തെ മലപ്പുറത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് എന്‍ഡിഎ സംവിധാനം ദുര്‍ബലമായെന്നും ബിജെപി, ബിഡിജെഎസിനെ അവഗണിച്ചുവെന്നും ഇരു നേതാക്കളും കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുമ്മനത്തിന്റെ പ്രതികരണം.

Also Read:
വാന്‍ തടഞ്ഞ് ദമ്പതികളെ ആക്രമിച്ചു; ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kummanam about Malappuram election, Thiruvananthapuram, Politics, News, Vellapally Natesan, BJP, Kerala.