Follow KVARTHA on Google news Follow Us!
ad

യുവനടി ആക്രമിക്കപ്പെട്ട സംഭവം; പ്രതികള്‍ കാറിനെ പിന്തുടരുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും സംഘവും നKochi, Thrissur, News, Vehicles, Mobil Phone, Car, Kerala,
കൊച്ചി: (www.kvartha.com 01.03.2017) കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും സംഘവും നടിയുടെ കാറിനെ പിന്തുടരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് നടി കാറില്‍ വച്ച് ആക്രമിക്കപ്പെട്ടത്.

കാറ്ററിംഗ് സര്‍വീസുകാരുടെ ടെമ്പോയില്‍ പ്രതികള്‍ നടിയെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങളാണ് ഹൈവേയില്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞത്. യാത്രക്കിടെ വെണ്ണലയില്‍ വാഹനം നിറുത്തി പ്രതികള്‍ വെള്ളം വാങ്ങുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ഇതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം.

കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാക്കനാട്ടുള്ള ലാല്‍ മീഡിയയില്‍ നിന്ന് ഡബ്ബിംഗിനായി നടിയെ കൂട്ടിക്കൊണ്ടുവരുന്നതിനിടെ നെടുമ്പാശ്ശേരി അത്താണിയിലെത്തിയപ്പോള്‍ കാറിനു പിന്നില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ ഇടിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കാറോടിച്ചിരുന്ന മാര്‍ട്ടിന്‍ വാനിലുള്ളവരുമായി തര്‍ക്കിച്ചു. ഇതിനിടെ ട്രാവലറിലുണ്ടായിരുന്ന രണ്ടു പേര്‍ കാറില്‍ കയറുകയും നടിയെ ബന്ദിയാക്കുകയും ചെയ്തു. പിന്നീട് മാര്‍ട്ടിനെ കൊണ്ടുതന്നെ കാര്‍ ഓടിപ്പിക്കുകയായിരുന്നു. അതിനുശേഷമാണ് നടിയെ ക്രൂരമായി ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി നടിയെ ബ്ലാക്ക് മെയില്‍ ചെയ്യാനും സംഘം ശ്രമിച്ചിരുന്നു.

എന്നാല്‍ കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഫോണ്‍ ഗോശ്രീ പാലത്തിന് സമീപം കായലിലേക്ക് എറിഞ്ഞുവെന്നായിരുന്നു സുനിയുടെ മൊഴി. ഇതുപ്രകാരം നേവിയുടെ സഹായത്തോടെ പോലീസ് കഴിഞ്ഞദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Also Read:
സി ഐയുടെ ഡ്രൈവറെ ആക്രമിച്ചെന്ന് പരാതി; നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi actress attack case; Police caught CCTV, Kochi, Thrissur, News, Vehicles, Mobil Phone, Car, Kerala.