Follow KVARTHA on Google news Follow Us!
ad

12 വയസ്സുകാരൻ പിതാവായി! അതും കേരളത്തിൽ

A 12- year- old boy from Kerala, who fathered a child with a 16-year-old is perhaps the youngest Indian father
തിരുവനന്തപുരം: (www.kvartha.com 23.03.2017) പീഡന കഥകള്‍ കേട്ട് പൊറുതി മുട്ടിയിരിക്കുന്ന മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വന്നു. വെറും 12 വയസ്സുള്ള ആണ്‍കുട്ടി അച്ഛനായിരിക്കുന്നു. അതും ദൈവത്തിന്റ സ്വന്തം നാട്ടില്‍. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പിതാവായിരിക്കാമെന്ന് ദി ഹിന്ദു പത്രം റിപോര്‍ട്ട് ചെയ്തു.

16 കാരി പെണ്‍കുട്ടി അടുത്തിടെ കൊച്ചിയിലെ ആശുപത്രിയില്‍ വെച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഈ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ വേണ്ടി നടത്തിയ ഡി എന്‍ എ പരിശോധനയിലാണ് കുഞ്ഞിന്റെ അച്ഛനെ തിരിച്ചറിഞ്ഞത്. അതേസമയം കുട്ടിക്ക് പിതാവാകാനുള്ള ശേഷി നേരത്തെ തന്നെ കൈവന്നിട്ടുണ്ടെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്‍ഡോെ്രെകനോളജിസ്റ്റ് ഡോക്ടര്‍ ജബ്ബാര്‍ പറഞ്ഞു. ഈ കുട്ടിക്ക് പ്രികോഷ്യസ് പുബെര്‍ട്ടി (ചെറുപ്പത്തില്‍ തന്നെ പ്രായപൂര്‍ത്തിയായവരുടെ ശരീര ഘടനയും ജീവശാസ്ത്രപരമായ പുരോഗതിയും കൈവരിക്കുക) എന്ന അസുഖമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അതേസമയം 12 വയസുകാരനെതിരെ നേരത്തെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരയും പ്രതിയും പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ തന്നെ കേസ് പോലീസ് എങ്ങനെ കൊണ്ട് പോകുമെന്ന കാര്യം ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Kerala boy becomes father at 12. A 12- year- old boy from Kerala, who fathered a child with a 16-year-old is perhaps the youngest Indian father. The young mother gave birth to a baby girl a few months ago at a hospital in Ernakulam.