Follow KVARTHA on Google news Follow Us!
ad

റിയാസ് മൗലവിയുടെ കൊല; മദ്യാസക്തിയില്‍ ചെയ്തതാണെന്ന പോലീസ് ഭാഷ്യം തമാശ, മൂന്നു കിലോ ബീഫ് വരട്ടി വിതരണം ചെയ്താല്‍ ഫാസിസ്റ്റ് വിരുദ്ധതയാവുമെന്ന ധാരണ സിപിഎമ്മിനുണ്ടെങ്കില്‍ തിരുത്തണം: കെ മുരളീധരന്‍

കാസര്‍കോട്ടെ മദ്രസ അധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയുടെ കൊലപാതകം പ്രതികള്‍ kasaragod, Allegation, Police, Criticism, News, Politics, Murder case, Kerala,
കാസര്‍കോട്: (www.kvartha.com 25.03.2017) കാസര്‍കോട്ടെ മദ്രസ അധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയുടെ കൊലപാതകം പ്രതികള്‍ മദ്യാസക്തിയില്‍ ചെയ്തതാണെന്ന പോലീസ് ഭാഷ്യം ശുദ്ധ തമാശയാണെന്ന് മുന്‍ കെ പി സി സി പ്രസിഡന്റും എം എല്‍ എയുമായ കെ മുരളീധരന്‍ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളീധരന്‍ ഈ ആരോപണം ഉന്നയിച്ചത്. മൂന്നു കിലോ ബീഫ് വരട്ടി വിതരണം ചെയ്താല്‍ ഫാസിസ്റ്റ് വിരുദ്ധതയാവുമെന്ന ധാരണ സിപിഎമ്മിനുണ്ടെങ്കില്‍ അത് തിരുത്തണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. 

പല കേസുകളിലും പ്രതികളെ സഹായിക്കുന്ന സമീപനമാണ് സി പി എമ്മും സര്‍ക്കാരും സ്വീകരിക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലും കാസര്‍കോട്ടെ മുഹമ്മദ് റിയാസ് മൗലവി കൊലക്കേസിലും പോലീസ് പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് മുരളീധരന്റെ ആരോപണം. 

K Muraleedharan facebook post against CPM, kasaragod, Allegation, Police, Criticism, News, Politics, Murder case, Kerala


കാസര്‍കോട് വഴി കേരളത്തെ ഒരു കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സംഘ് പരിവാര്‍ നടത്തിയത്. വിഷയം ഇത്ര ഗുരുതരമായിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചാര്‍ത്തി പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം;

കാസര്‍കോട് വഴി കേരളത്തെ ഒരു കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സംഘ് പരിവാര്‍ നടത്തിയത്. വിഷയം ഇത്ര ഗുരുതരമായിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചാര്‍ത്തി പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയാണ്. ഒരു മസ്ജിദില്‍ അതിക്രമിച്ചു കയറി ഒരു മദ്രസ അധ്യാപകനെ 25 ലധികം വെട്ടുകള്‍ വെട്ടി കൊത്തി നുറുക്കിയ പ്രതികള്‍ വെറും മദ്യാസക്തിയിലാണ് ഈ കൊലപാതകം ചെയ്തതെന്ന പോലീസ് ഭാഷ്യം ക്രൂരമായ ഒരു തമാശയാണ്.

അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമായി സംഘ് പരിവാര്‍ ക്രിമിനലുകളെ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലും ഇപ്പോള്‍ കാസര്‍കോട് കേസിലും സഹായിക്കുന്ന നീക്കത്തെ മതേതര സമൂഹം തുറന്നെതിര്‍ക്കാന്‍ മുമ്പിലുണ്ടാവും. മൂന്നു കിലോ ബീഫ് വരട്ടി വിതരണം ചെയ്താല്‍ ഫാസിസ്റ്റ് വിരുദ്ധതയാവുമെന്ന ധാരണ സിപിഎമ്മിനുണ്ടെങ്കില്‍ അത് തിരുത്തണം. ഈ കേസുകള്‍ അട്ടിമറിക്കാതെ നോക്കുകയാണ് സംഘ് ക്രിമിനലുകള്‍ക്ക് എതിരെ ചെയ്യേണ്ട ഫലപ്രദമായ നടപടി.

Also Read:
അടിസ്ഥാനവികസനത്തിനും കുടിവെള്ളവിതരണത്തിനും ഊന്നല്‍ നല്‍കുന്ന കാസര്‍കോട് നഗരസഭാ ബഡ്ജറ്റില്‍ നിരവധി ക്ഷേമ പദ്ധതികളും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: K Muraleedharan facebook post against CPM, kasaragod, Allegation, Police, Criticism, News, Politics, Murder case, Kerala.