Follow KVARTHA on Google news Follow Us!
ad

വിലക്കയറ്റം ജനത്തിന്റെ നടുവൊടിക്കുന്നു; ചെറുകിട ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ഗ്യാസിന്റെ വില താങ്ങാനാവാത്ത വിധം കൂടി. നല്ലയിനം അരിയുടെ വില അമ്പതിലെത്തി. തേങ്ങായ്ക്കും എണ്ണക്കും മാത്രമല്ല, പാലിനും പഞ്ചസാരക്കും Hotel, Sugar, Budget, Health, Vegetable, Kerala, Gas, Rice, Tax, Sales Tax, Health Department, License, Inflation.
നേര്‍ക്കാഴ്ച്ചകള്‍ / പ്രതിഭാരാജന്‍

(www.kvartha.com 10/03/2017) ഗ്യാസിന്റെ വില താങ്ങാനാവാത്ത വിധം കൂടി. നല്ലയിനം അരിയുടെ വില അമ്പതിലെത്തി. തേങ്ങായ്ക്കും എണ്ണക്കും മാത്രമല്ല, പാലിനും പഞ്ചസാരക്കും വരെ വില കൂടി. വില്‍പ്പന നികുതി വകുപ്പിന്റെ ഊരാക്കുരുക്കും മുറുകി. പിടിച്ചിടത്തു നിര്‍ത്താന്‍ കഴിയാത്ത വിധം ചിലവ് അധികരിക്കുമ്പോള്‍ ഗുണനിലവാരം മെച്ചപ്പെടുത്തി നല്ലഭക്ഷണം നല്‍കാന്‍ പെടാപാടു പെടുകയാണ് ഇടത്തരം ഹോട്ടലുകള്‍.

കഴിഞ്ഞ ബജറ്റിലെ കൊഴുപ്പു നികുതിയില്‍ കുഴഞ്ഞു വീണ ഹോട്ടലുകാരനു മേല്‍ നോട്ടു നിരോധിച്ച് കേന്ദ്രത്തിന്റെ ഇരുട്ടടിയും വന്നു. വീണിടത്തു നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നവനെ കടന്നു പിടിച്ച് വര്‍ഷത്തില്‍ 20 ലക്ഷത്തിലധികം വിറ്റു വരവുണ്ടായാല്‍ അഞ്ച് ശതമാനം നികുതി പിടിച്ചു വാങ്ങുന്നു.
Hotel, Sugar, Budget, Health, Vegetable, Kerala, Gas, Rice, Tax, Sales Tax, Health Department, License, Inflation

വില്‍പ്പന നികുതിക്കാരനും, ആരോഗ്യവകുപ്പും ഓരോ കൈകളിലും മാറി മാറി വിലങ്ങു വെച്ചാണ് ഒരു ഹോട്ടല്‍ വ്യാപാരിയേക്കൊണ്ട് തൊഴിലെടുപ്പിക്കുന്നത്. കുടുത്ത പീഢനമാണ് ഇവിടെ. ഒരു ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ മാത്രം മതി കുടുംബത്തെ കുത്തുപാളയെടുപ്പിക്കാന്‍. കൂട്ട ആത്മഹത്യക്കു പ്രേരിപ്പിക്കുകയാണ് വകുപ്പ് അധികൃതര്‍

ശമ്പളവും മറ്റും ബാങ്കുവഴി മാത്രമേ പാടുള്ളുവെന്നും നിങ്ങള്‍ എത്ര കൊടുക്കുന്നുവെന്ന് മനസിലാകണമല്ലോ എന്നും തൊഴില്‍ വകുപ്പുകാര്‍ നിര്‍ദ്ദേശിക്കുന്നു. ഹോട്ടല്‍ പണിക്കാരില്‍ മിക്കവരും പിരിച്ചിടത്തു കിടക്കാത്തവരാണ്. അന്നന്നത്തെ അന്നം വാങ്ങി കുടുംബം നോക്കുന്നവര്‍. മിക്കവരും അന്യ ദേശക്കാരും. ഇവര്‍ക്കൊക്കെ ആധാറും, ബാങ്കു അക്കൗണ്ടുമുണ്ടാക്കേണ്ട ചുമതലയും ഹോട്ടലുടമക്ക്.

എത്ര വൃത്തിയാക്കിയാലും വൃത്തികേടാകുന്ന മേഖലയാണ് ഹോട്ടല്‍. ശുചിത്വ തൊഴിലിന് എത്ര കൂലി കൊടുത്താലും ആളെ കിട്ടാനുമില്ല. ഇതിനു പുറമെയാണ് ആരോഗ്യ വകുപ്പിന്റെയും മുനിസിപ്പല്‍പഞ്ചായത്ത് വകുപ്പുകള്‍ക്ക് പുറമെ വില്‍പ്പന നികുതി വകുപ്പുദ്യോഗസ്ഥരുടെ ഗാര്‍വ്വും ദാര്‍ഷ്ട്യവും. ഇരു കൈകളും കൂപ്പി തല കുമ്പിട്ടു ഓഛാനിക്കാന്‍ പഠിച്ചവനേ ഈ രംഗത്തേക്കു വലതു കാല്‍ വെച്ച് കേറാനൊക്കുകയുള്ളു. ചായ ഗ്ലാസു കഴുകി കുടുംബം പോറ്റാന്‍ പോലും അനുവദിക്കാതിടത്തു പിടിച്ചു നില്‍ക്കുകയാണ് ഹോട്ടല്‍ മേഖല.

35 രൂപക്ക് ഊണു കൊടുക്കുന്ന ഇടത്തരം ഹോട്ടലുകാരന്‍ കഴിക്കാന്‍ വരുന്നവന്‍ സ്‌പെഷ്യല്‍ എന്തെങ്കിലും വാങ്ങിയില്ലെങ്കില്‍ അതു നഷ്ടം തന്നെയെന്ന് വിലപിക്കുന്നു. പാലും പഞ്ചസാരയും വേണ്ടുവോളം ചേര്‍ത്ത് ഒരു നല്ല ചായക്ക് 10 രൂപയെങ്കിലും കിട്ടിയില്ലെങ്കില്‍ അവിടെയും നഷ്ടം. ഏഴ് രൂപ മാത്രമാണ് നിലവിലെ ശരാശരി നിരക്ക്. നഷ്ടം സഹിച്ചു കഴിഞ്ഞു കൂടുകയാണ് ഈ മേഖലയെന്ന് ഇവിടെ ബോധ്യപ്പെടുകയാണ്.

തമിഴ്‌നാട്ടിലെന്ന പോലെ ഹോട്ടല്‍ ലൈസന്‍സെടുക്കുന്നവര്‍ക്കെല്ലാം ചായയും, പാലും, അരിയും പച്ചക്കറികളും ന്യായ വിലക്ക് എത്തിച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ വഴിയാത്രക്കാരന് തൃപ്തിയോടെ വിലക്കുറവില്‍ വിശപ്പുമാറ്റാന്‍ ഇടത്തരം ഹോട്ടലുകാര്‍ക്കു കഴിയുകയുള്ളുവെന്ന് ആ രംഗത്തുള്ളവര്‍ പറയുന്നു. ഹോര്‍ട്ടി കോര്‍പ്പു വഴി നേരത്തെ പച്ചക്കറി വിതരണം സാധ്യമായിരുന്നു. ഇപ്പോള്‍ അതില്ല.

ഐസ്‌ക്രീം കമ്പനിക്കാരും ദുരിതത്തിലാണ്. വന്‍കിടക്കാരനായ അമൂല്‍ അടക്കം വിലകൂട്ടി. ബ്രിട്ടാനിയ വിലക്കയറ്റം പ്രഖ്യാപിച്ചു കഴിഞ്ഞു. ചെറുതും വലുതുമായ ബേക്കറികള്‍ വില വര്‍ദ്ധിപ്പിച്ചോ, അളവില്‍ കുറവു വരുത്തിയോ പൊരുത്തപ്പെടുന്നു. ഇലക്ട്രിസിറ്റിയുടെ പ്രഹരം സ്ഥിരമായി ഏറ്റുകൊണ്ടിരിക്കുന്ന ഐസ്‌ക്രിം കച്ചവടക്കാരനെ പാലിനും പഞ്ചസാരക്കും വിലകയറ്റി പീഡിപ്പിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Hotel, Sugar, Budget, Health, Vegetable, Kerala, Gas, Rice, Tax, Sales Tax, Health Department, License, Inflation,