Follow KVARTHA on Google news Follow Us!
ad

മെല്‍ബണില്‍ മലയാളി വൈദികനെ കുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളി വൈദികനെ കുത്തിയ സംഭവത്തില്‍ പ്രതി hospital, Treatment, Kozhikode, News, Crime, World,
മെല്‍ബണ്‍: (www.kvartha.com 20.03.2017) ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളി വൈദികനെ കുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഫോക്‌നോര്‍ സ്വദേശിയായ 72 കാരനാണ് പിടിയിലായത്.

Indian priest stabbed inside Melbourne church, Hospital, Treatment, Kozhikode, News, Crime, World

പ്രതിക്ക് മാനസികാസ്വസ്ഥ്യമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കോഴിക്കോട് അനക്കമ്പോ സ്വദേശിയായ ഫാ. ടോമി മാത്യുവിനെ(48) ആണ് ഞായറാഴ്ച രാവിലെ പ്രാര്‍ത്ഥനയ്ക്കിടെ പള്ളിക്കുള്ളില്‍ വെച്ച് കുത്തിയത്.

സെന്റ് മാത്യൂസ് പള്ളിയില്‍ വെച്ചാണ് സംഭവം. ഇന്ത്യക്കാരന്‍ കുര്‍ബാന അര്‍പ്പിക്കേണ്ടെന്ന് പറഞ്ഞാണ് കുര്‍ബാനയ്‌ക്കെത്തിയ വൈദികനെ ഇയാള്‍ കുത്തിയത്. കഴുത്തിലാണ് കുത്തേറ്റത്. പരുക്ക് ഗുരുതരമല്ല. പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വൈദികന്‍ ആശുപത്രി വിട്ടു.


Also Read:
വാന്‍ തടഞ്ഞ് ദമ്പതികളെ ആക്രമിച്ചു; ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Indian priest stabbed inside Melbourne church, Hospital, Treatment, Kozhikode, News, Crime, World.