Follow KVARTHA on Google news Follow Us!
ad

എയര്‍ ഇന്ത്യ ജീവനക്കാരനെ ശിവസേന എം പി ചെരുപ്പൂരി അടിച്ചു, ഒന്നും രണ്ടുമല്ല 25 പ്രാവശ്യം!

ശിവസേന എം പി രവീന്ദ്ര ഗെയിക്ക് വാദ് എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനെ ചെരിപ്പൂരിയടിച്ചു High drama was witnessed on a Pune-Delhi Air India flight soon after it landed at the Indira Gandhi International Airport (IGIA) on Thursday
ന്യൂഡല്‍ഹി: (www.kvartha.com 23.03.2017) ശിവസേന എം പി രവീന്ദ്ര ഗെയ്ക്ക് വാദ് എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനെ ചെരുപ്പൂരിയടിച്ചു. അതും 25 പ്രാവശ്യം. എയര്‍ ഇന്ത്യാ ഡ്യൂട്ടി മാനേജറായ സുകുമാറിനെയാണ് (60) അദ്ദേഹം മര്‍ദിച്ചത്. ബിസിനസ് ക്ലാസിന് പകരം എക്കണോമി ക്ലാസില്‍ ഇരുത്തിയതിനാണ് അടിച്ചത്. സംഭവത്തെ തുടര്‍ന്ന് സുകുമാര്‍ എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കി. അതേസമയം വ്യോമയാന മന്ത്രിക്കും പ്രസിഡന്റിനും പരാതി നല്‍കുമെന്ന് എം പിയും വ്യക്തമാക്കി.


ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. പൂനെ ഡല്‍ഹി എ 1852 വിമാനത്തില്‍ ഓപ്പണ്‍ ബിസിനസ് ക്ലാസ് ടിക്കറ്റാണ് എം പി ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ എക്കണോമി ക്ലാസ് മാത്രമുള്ള വിമാനമാണ് വ്യാഴാഴ്ച സര്‍വീസ് നടത്തിയത്. അതുകൊണ്ട് തന്നെ എം പി എക്കോണമി ക്ലാസില്‍ ഇരിക്കേണ്ടി വന്നു. ഇതില്‍ അരിശം കൊണ്ടാണ് അദ്ദേഹം അടിച്ചത്. എന്നാല്‍ ബിസിനസ് ക്ലാസ് ഇല്ലാത്ത വിമാനമാണ് സര്‍വീസ് നടത്തുന്നതെന്ന് എം പിയുടെ ഓഫീസില്‍ ബുധനാഴ്ച അറിയിച്ചിരുന്നതായും കുഴപ്പമില്ലെന്ന് അവര്‍ മറുപടി നല്‍കിയിരുന്നതായുമാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

ഡല്‍ഹിയിലെത്തിയ എം പി വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കിയില്ല. വ്യോമയാന മന്ത്രിയും എയര്‍ ഇന്ത്യാ ചെയര്‍മാനും മാപ്പു പറഞ്ഞെങ്കില്‍ മാത്രമെ ഇറങ്ങുകയുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇത് ചോദ്യം ചെയ്യാന്‍ പലരും വന്നെങ്കിലും ഡ്യൂട്ടി ഉദ്യോഗസ്ഥനെ വിളിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് സുകുമാര്‍ വന്നു. പ്രായമുള്ളയാളായത് കൊണ്ട് തന്നെ ഇരുത്തിയാണ് സംസാരിച്ചതെന്ന് വ്യക്തമാക്കിയ ഗെയ്ക്ക് വാദ്, എന്ത് എം പി, ഏത് എം പി എന്നിങ്ങനെ അപമാനിക്കുന്ന രീതിയില്‍ മാനേജര്‍ സംസാരിച്ചതോടെയാണ് അടിച്ചതെന്നും വിശദീകരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: ‘Hit him 25 times with sandal’: Sena MP says he assaulted 60 year-old AI staffer. High drama was witnessed on a Pune-Delhi Air India flight soon after it landed at the Indira Gandhi International Airport (IGIA) on Thursday morning as Shiv Sena Lok Sabha MP Ravindra Gaikwad allegedly hit a 60-year-old airline staffer with slippers